Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡ് ഇടുന്ന ലൈക്കും ഡിസ്‌ലൈക്കും; അവകാശി ഷാന്‍ മാത്രം

shan rahman

യുട്യൂബില്‍ ലൈക്കുളുടെയും ഡിസ്‌ലൈക്കുകളുടെയും പേരിൽ തരംഗമായ മലയാളഗാനങ്ങൾ ആരുടെ എന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ. ഷാൻ റഹ്മാൻ. ലൈക്കുകൾ കൊണ്ടും ഡിസ്‌ലൈക്കുകൾ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ നാലുഗാനങ്ങള്‍ ഷാനിന്റേതാണ്. 

'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ 'ജിമിക്കി കമ്മൽ' ആണ് ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാളം ഗാനം. എൺപത്തിയെട്ടു ലക്ഷത്തോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. എന്നാൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ ഗാനവും ഷാനിന്റെതാണ്. 'ഒരു അഡാറ് ലൗവി'ലെ 'മാണിക്യമലരായ പുവി'. ഏറ്റവും കൂടുതൽ ആളുകൾ കണ്ട 'ജിമിക്കി കമ്മലി'നു അഞ്ചരലക്ഷം ലൈക് കിട്ടിയപ്പോൾ 'മാണിക്യ മലരി'നു കിട്ടിയത് ഏഴുലക്ഷത്തി എഴുപത്തി രണ്ടായിരം ലൈക്കുകള്‍. 

ഇനി ഡിസ്‌ലൈക്കുകൾ കൊണ്ടു ആളുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാക്കിയതും ഷാനിന്റെ പാട്ടുകള്‍ തന്നെ. 'മൈ സ്റ്റോറി'യിലെ 'പതുങ്ങി പതുങ്ങി' എന്നഗാനത്തിനു കിട്ടിയതു ഒരുലക്ഷത്തി എഴുപത്തി മൂവ്വായിരം ഡിസ്‌ലൈക്കുകൾ. എന്നാൽ ഡിസ്‌ലൈക്കിന്റെ കാര്യത്തിൽ ഈ റെക്കോർഡ് ഭേദിക്കുകയാണു 'ഒരു അഡാറ് ലൗവ്വി'ലെ ഇന്നലെ ഇറങ്ങിയ ഗാനം. യൂട്യൂബ് ട്രന്‍ഡിങ്ങിൽ ഒന്നാമതാണെങ്കിലും, റിലീസ് ചെയ്തു മണിക്കൂറുകൾക്കകം മുന്നുലക്ഷത്തോളം ഡിസ്‌ലൈക്കുകളാണു ഗാനത്തിനു വന്നത്.