Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസ്‌ലൈക്ക് പെരുമഴയ്ക്കു പിന്നാലെ ട്രോൾ വസന്തം!

adaar love troll

ഡിസ്‌ലൈക്കുകളിലൂടെ ഹിറ്റായ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പൂരം. ഗാനത്തിനിടയിൽ പ്രേക്ഷകരെ ചിരിപ്പിച്ച പഴയ സിനിമാരംഗങ്ങൾ കോർത്തിണക്കുകയാണു ട്രോളൻമാർ. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ വ്യത്യസ്ത രീതിയില്‍ ശ്രദ്ധനേടുകയാണ് 'ഒരു അഡാറ് ലൗവ്വി'ലെ 'ഫ്രീക്ക് പെണ്ണേ' എന്നഗാനം. 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം  രണ്ടരലക്ഷം ഡിസ്‌ലൈക്കാണു ഗാനത്തിനു കിട്ടിയത്. പതിനൊന്നുലക്ഷത്തോളം ആളുകൾ ഇതിനോടകം ഗാനം കണ്ടുകഴിഞ്ഞു.  പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ, നൂറിൻ ഷരീഫ് എന്നിവരാണു ഗാനരംഗങ്ങളിൽ എത്തുന്നത്. 

oruadarlove

നവഗതരെ ഉൾപ്പെടുത്തി ഒമർലുലു ഒരുക്കുന്ന ചിത്രമാണ് ഒരു അഡാർ ലൗ. സത്യജിത്താണു ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാന്റേതാണു സംഗീതം. സത്യജിത്തും നീതു നടുവത്തെറ്റും ചേർന്നാണു ഗാനം ആലപിച്ചിരിക്കന്നത്