Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ഷേപത്തിലും 'ഫ്രീക്ക് പെണ്ണേ' ഒന്നാമത്! 'ഡിസ്‌ലൈക് ഒരുമില്യണ്‍ ആകാൻ വലിവ്'

adar-love

ട്രെൻഡിങ്ങിൽ മാത്രമല്ല, ആക്ഷേപത്തിന്റെ കാര്യത്തിലും ഒന്നാമതാണു 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം.  'ഡിസ്‌ലൈക്ക് ഒരു മില്യൻ ആകാൻ വലിവാണെന്നും ആഞ്ഞുപിടിച്ചാൽ എത്തിക്കാം' എന്നുമാണു പലരുടെയും പ്രതികരണം. പ്രളയം അതിജീവിച്ച നമ്മൾ ഇതും അതിജീവിക്കും എന്നാണു ചിലരുടെ അഭിപ്രായം. 

എത്ര ഡിസ്‌ലൈക്ക് ആയെന്ന് അറിയാനായി ഇടയ്ക്കിടെ ഗാനം കാണുന്നവരുടെ എണ്ണവും ചെറുതല്ല. ഡിസ്‌ലൈക്കിന്റെ പേരിൽ ഇത്രയും ഹിറ്റായ ഒരു ഗാനം ഇല്ലെന്നുതന്നെ പറയാം. ഇതിനകം ആറു ലക്ഷത്തി അൻപത്തി മൂവായിരം ഡിസ്‌ലൈക്കാണു ഗാനത്തിനുള്ളത്. യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണു ഗാനം. 

നവാഗതനായ സത്യജിത്തിന്റെതാണു വരികൾ. സത്യജിത്തും നീതു നടുവത്തെറ്റും ചേർ‌ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഡിസ്‌ലൈക്കുകൾ തനിക്കു കിട്ടിയ ലൈക്കുകളാണെന്ന് സത്യജിത്ത് പറഞ്ഞു. മനഃപൂർവമാണോ ഇത്രയും ഡിസ്‌ലൈക്കുകൾ എന്നതിൽ സംശയമുണ്ടെന്നും സത്യജിത്ത് വ്യക്തമാക്കി. 

പ്രിയ വാര്യർ, റോഷൻ, നൂറിൻ ഷരീഫ് എന്നിവരാണു ഗാനരംഗങ്ങളിൽ എത്തുന്നത്. ചിത്രത്തിലെ മാണിക്യ മലർ എന്ന ഗാനത്തിനെതിരെയും നേരത്തെ വലിയ വിമർശനം ഉയർന്നിരുന്നു.