Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടത് ഒരുലക്ഷത്തില്‍ അധികംപേർ; 'കുമ്പാരീസി'ന് എന്താണ് ഇത്ര 'കലിപ്പ്'?

kumbarees

പുതുമകളുമായി 'കുമ്പാരീസ്' എന്ന ചിത്രത്തിലെ ആദ്യഗാനം 'കണ്ണാടിക്കവിളത്ത്' എത്തി. ചിത്രത്തിന്റെ പ്രൊമോ ഗാനമാണിത്. 'കലിപ്പ്' ഗാനം എന്ന പേരിൽ എത്തിയ പാട്ടിനു സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ്. 

അശ്വിന്‍കൃഷ്ണയുടെ വരികൾക്കു സിബു സുകുമാരന്റേതാണു സംഗീതം. സിബു സുകുമാരൻ തന്നെയാണ് ആലാപനവും. 'ക്വീന്‍' ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട), ഷാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'കുമ്പാരീസ്'.  

ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിലധികംപേര്‍ വിഡിയോ കണ്ടു.  ചായക്കടയുടെ പശ്ചാത്തലത്തിലാണു ഗാനം തുടങ്ങുന്നത്. ഒരു ആക്‌ഷന്‍ പാക്ക്ഡ് യുവ ചിത്രമായിരിക്കും 'കുമ്പാരീസ്'. അഗ്രോ ഫിലിം സൊസൈറ്റിയുടെ ബാനറിൽ വിഷ്ണു ശർമയാണു ചിത്രം  നിർമിക്കുന്നത്. 

പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അൻസാർ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോർജ്  എന്നിവരെക്കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. നാലു  സുഹൃത്തുക്കളുടെ കഥ പറയുന്ന കുമ്പാരീസ് കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്നു.