Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ചാക്കോ ബോബൻ പെട്ടു; 'അഴിക്കുമ്പോൾ മുറുകുന്ന പലകുരുക്ക്'

33

കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാന വേഷത്തിലെത്തിയ 'മാംഗല്യം തന്തുനാനേന'യിലെ 'അഴിക്കുമ്പോൾ മുറുകുന്ന പലകുരുക്ക്' എന്ന ഗാനം എത്തി.  വൈക്കം വിജയലക്ഷ്മിയാണു ഗാനം ആലപിച്ചിരിക്കുന്നത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് അസിം റോഷനാണു സംഗീതം. 

22

നേരത്തെ ചിത്രത്തിലെതായി പുറത്തിറങ്ങിയ മെല്ലെ മുല്ലേ, മൗനം എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. വൈക്കം വിജയലക്ഷ്മിയുടെ ശബ്ദം മനോഹരമാണെന്നും മികച്ചഗാനമാണെന്നുമാണുപലരുടെയും ഗാനത്തിനു വരുന്ന കമന്റുകള്‍. 

11

ശാന്തികൃഷ്ണ, വിജയ രാഘവൻ, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സൗമ്യ ദാനന്ദൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.