Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരാത്ത 'വരത്തൻ' വിശേഷം; കാത്തിരുന്ന ഗാനം ഏറ്റെടുത്ത് ആരാധകര്‍

fahad-aiswarya--2

ചിത്രം ഇറങ്ങി പത്തുദിവസം കഴിയുമ്പോഴും വരത്തന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.  അവസാനമായി എത്തിയ 'ഒടുവിലെ തീയായ്' എന്ന ഗാനത്തിന്റെ വിഡിയോ ഇറങ്ങി രണ്ടു ദിവസത്തിനകം കണ്ടതു രണ്ടുലക്ഷത്തോളം പേരാണ്. 

fahad-aiswarya-1

ചിത്രത്തിൺ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന സംഭാഷണ രംഗങ്ങൾ കോർത്തിണക്കിയാണു ഗാനം എത്തിയത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിൻ ശ്യാമാണു ഈണം പകർന്നിരിക്കുന്നത്. സുഷിൻ ശ്യാമും നേഹ എസ്. നായരും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വരത്തനിലെ രണ്ടുഗാനം ആലപിച്ചിരിക്കുന്നത് നസ്രിയയാണ്. 'സുഷിൻ ശ്യാമിന്റ അഡാറു സംഗീതം' എന്നാണു പലരുടെയും പ്രതികരണം. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് 'വരത്തൻ'.