Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കു വാക്കുകളില്ല, ഞാൻ തകർന്നിരിക്കുന്നു: ഹരിഹരൻ

hariharan

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല സുഹൃത്തുക്കൾക്ക്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ബാലഭാസ്കറിന്റെ മരണ വാർത്തയോടു പ്രതികരിക്കുകയാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ. 

ബാലഭാസ്കറിന്റെ വിയോഗം സംബന്ധിച്ചു ഗായകൻ ഹരിഹരൻ പ്രതികരിച്ചത് ഇങ്ങനെ: 'ബാലഭാസ്കറിന്റെ വേർപാടിനെക്കുറിച്ചു പറയാൻ എനിക്കു വാക്കുകളില്ല. അത് എന്നെ തകർത്തിരിക്കുന്നു. സങ്കടം എന്നെ പൊതിഞ്ഞിരിക്കുകയാണ്. ബാല ഒരു ‘യൂത്ത് ഐക്കൺ’ തന്നെയായിരുന്നു. സംഗീതത്തിലുള്ള തന്റെ ശാസ്ത്രീയാടിത്തറയെ പാശ്ചാത്യ–ഫ്യൂഷൻ സംഗീതവുമായി ബാല അതിമനോഹരമായി സമന്വയിപ്പിച്ചു. ബാല എന്തു ചെയ്യുന്നതും വ്യത്യസ്തമായിരുന്നു, അതിമനോഹരമായിരുന്നു, അതിനു മൗലികതയുണ്ടായിരുന്നു. ഒരുപിടി വേദികളിൽ ഞങ്ങളൊരുമിച്ചുണ്ടായിട്ടുണ്ട്. ബാല കൂടെയുണ്ടാകുന്നതിൽ ഞാനെന്നും സന്തോഷിച്ചിരുന്നു. ആ മുഖത്ത് എപ്പോഴും ചിരിയുണ്ടായിരുന്നു. ബാല ഒരു നല്ല മനുഷ്യനായിരുന്നു. അതായിരുന്നു എല്ലാത്തിനുമുപരിയായി പറയേണ്ടത്. ബാലയുടെയും തേജസ്വിനിയുടെയും നിത്യശാന്തിക്കുവേണ്ടി പ്രാർഥിക്കുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനില്ല.'