Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വൈഷ്ണവ് ജനതോ' പാടി അറബ് ഗായകൻ; വിഡിയോ വൈറൽ

arab-singer

രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിക്കു ആദരം അര്‍പ്പിച്ച് അറബ് ഗായകന്റെ ആലാപനം. ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട വൈഷ്ണവ് ജനതോ എന്ന ഭജൻ ആണ് യാസീർ ഹബീബ് എന്ന യുഎഇ ഗായകൻ ആലപിച്ചത്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ചാണു ഗാനം യൂട്യൂബിൽ എത്തിയത്. 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യാസിറിന്റെ ആലാപന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മുപ്പത്തിയേഴായിരത്തോളം ആളുകള്‍ ഗാനം ഇതിനോടകം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. ഭജൻ ആലപിച്ചതിനെ കുറിച്ച് യാസിറിന്റെ വാക്കുകൾ ഇങ്ങനെ: 'ഗാന്ധിജിയോടുള്ള ആദര സൂചകമായാണു ഈ ഗാനം ആലപിക്കാൻ തീരുമാനിച്ചത്. പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഭജൻ ആണ് വൈഷ്ണവ് ജനതോ. ഭാഷ അൽപം ബുദ്ധമുട്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സമൂഹത്തിന്റെ പ്രതികരണം എങ്ങനെയാകുമെന്നതിൽ കുറച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇതുവരെ ആരും വലിയ തെറ്റുകൾ ഒന്നും പറഞ്ഞില്ല.'

സുഹൃത്തും മലയാളിയുമായ മധു പിള്ളയാണ് ഈ ഭജൻ പാടാൻ യാസിറിനെ സഹായിച്ചത്. യുഎഇയിൽ നിരവധി ആരാധകരുള്ള ഗായകനാണ് യാസിർ. ഏതായാലും യാസിറിന്റെ പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻഹിറ്റാകുകയാണ്