Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മിക്കായി ബാലയുടെ പ്രിയപ്പെട്ട 'സൂര്യ', പ്രാർഥനകൾക്കു നന്ദി...!

balabhaskar-stephan-1

ബാലഭാസ്കറിന് ഏറ്റവും പ്രിയപ്പെട്ട സൂര്യ തീം സോങ്ങിന്റെ പിയാനോ വേർഷനുമായി സുഹൃത്ത് സ്റ്റീഫൻ ദേവസ്സി. ബാലുവിനും ലക്ഷ്മിക്കും ജാനിക്കും വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. സൂര്യയുടെ പിയാനോ വേർഷൻ പ്രാര്‍ഥിച്ചവർക്കു സമർപ്പിക്കുന്നതായും സ്റ്റീഫൻ പറഞ്ഞു

സ്റ്റിഫന്റെ വാക്കുകൾ ഇങ്ങനെ: 'ബാലുവിനും കുടുംബത്തിനും വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ബാലയ്ക്ക് ഏറ്റവും പ്രിയപ്പെട്ട 'സൂര്യ'യുടെ പിയാനോ വേർഷനാണിത്. ഞാനും  ബാലയും നിരവധി തവണ വേദികളിൽ ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഞാൻ ബാലയ്ക്ക് വേണ്ടി സമർപ്പിക്കുന്നു.'

കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ബാലുവിന്റെയും മകളുടെയും വിയോഗവാർത്ത ലക്ഷ്മിയെ അറിയിച്ചെന്നും സ്റ്റീഫൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും അവരിപ്പോൾ കടന്നുപോകുന്നത്. ആരോഗ്യനിലയ്ക്ക് ഇപ്പോൾ കുഴപ്പമില്ല. ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്തുണ്ടാകാൻ എല്ലാവരുടെയും പ്രാർഥന വേണമെന്നും സ്റ്റീഫൻ ലൈവില്‍ അഭ്യർഥിച്ചു.

രണ്ടാഴ്ച മുൻപാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ മകൾ തേജസ്വിനി ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ തുടരവെ ബാലഭാസ്കറും മരിച്ചിരുന്നു. ഡ്രൈവർ അർജുൻ ചികിത്സയിലാണ്.