Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടീശ്വരനെ വിവാഹം ചെയ്തിട്ടു കാര്യമില്ല; സ്ത്രീ ആഗ്രഹിക്കുന്ന ചിലതുണ്ട്: റിമിടോമി

rimy-tomy

കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നു ഗായിക റിമി ടോമി. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു റിമി ടോമിയുടെ പരാമർശം. ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കോമ്പോഴാണ് റിമി ഇങ്ങനെ പറഞ്ഞത്.

റിമിയുടെ വാക്കുകൾ ഇങ്ങനെ: 'വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കെട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയുന്നതു പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മൾ സ്ത്രീകൾ ഇഷ്ടപ്പെടും. വിജിക്കു വരുന്ന വ്യക്തി അങ്ങനെ ഒരാളാണെന്നു അറിഞ്ഞതിൽ സന്തോഷമുണ്ട്.'

ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു വൈക്കം വിജയലക്ഷ്മി. തുടർന്നു നിരവധി ഗാനങ്ങളും വിവാഹ വിശേഷവും പങ്കുവച്ചാണ് വൈക്കം വിജയലക്ഷ്മി മടങ്ങിയത്.