Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ജീവാംശമായ്' ഇത്രയും വ്യത്യസ്തമായ കവർ ആദ്യം; തരംഗം

jeevamshamy

തീവണ്ടിയിലെ 'ജീവാംശമായ്' എന്ന ഗാനത്തിന്റെ വ്യത്യസ്ത രീതിയിലുള്ള കവർ വേർഷനുകൾ ഇറങ്ങി. എന്നാൽ തികച്ചു വ്യത്യസ്തമായൊരു സംഗീതവുമായി എത്തുകയാണു ഫായിസ് മുഹമ്മദ്. വയലിനിൽ 'ജീവാംശമായ്' വായിക്കുകയാണ് ഫായിസ്

ഫായിസിന്റെ വയലിൻ കവർ വേർഷനെ കുറിച്ചു ഗാനത്തിന്റെ സംഗീത സംവിധായകൻ കൈലാസ് മേനോന്റെ വാക്കുകൾ ഇങ്ങനെ: 'ജീവാശമായ് എന്ന ഗാനത്തിന്റെ നിരവധി കവര്‍ വേർഷനുകൾ ഇതിനകം കാണാനിടയായി. ഇതിൽ ഫായിസ് എന്ന വ്യക്തിയുടെ വയലിൻ കവര്‍ വേര്‍ഷൻ കാണാനിടയായി. എനിക്ക് അത് വളരെ നന്നായി തോന്നി. എല്ലാ ആശംസകളും നേരുന്നു'. 

സംഗീതത്തിന് അപ്പുറം വരികൾക്കും വളരെ പ്രാധാന്യം നൽകിയുള്ളതാണ് ഫായിസ് മുഹമ്മദിന്റെ വയലിൻ കവർവേർഷൻ എന്ന് ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ പറഞ്ഞു. പല കവർ വേർഷനുകളും കേട്ടെങ്കിലും ഇത് വളരെ വ്യത്യസ്തമായി തോന്നി എന്നും ഹരിനാരായാണൻ കൂട്ടിച്ചേർത്തു. 

മികച്ച പ്രതികരണമാണ് ഫായിസിന്റെ കവർവേർഷനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഫായിസിന്റെ വയലിൻ വേർഷൻ സൂപ്പര്‍ എന്നാണു പലരുടെയും കമന്റുകൾ. ഫായിസിനെ കേൾക്കുമ്പോൾ ബാലഭാസ്കറിന്റെ നഷ്ടം ഓർത്തുപോകുകയാണെന്നു പറയുന്നവരുടെ എണ്ണവും കുറവല്ല.