Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദമാക്കരുത്; വേണ്ടി വന്നാല്‍ സിഗരറ്റ് തലതിരിച്ചു കത്തിക്കും റിമി ടോമി

rimi-tomy

പുകവലി ആരോഗ്യത്തിനു ഹാനികരമാണ് എന്നു നമുക്കറിയാം. പക്ഷേ, സിനിമയിലും മറ്റും സ്റ്റൈലായി സിഗരറ്റ് ചുണ്ടിൽ വച്ചു ചില നായകൻമാരുടെ വരവുണ്ട്. കൂടെ രണ്ടോ മൂന്നോ അണികളെയും കാണാം. എന്നാൽ ഇത്തവണ അങ്ങനെ ഒരു രംഗം പുനരാവിഷ്കരിക്കുകയാണു ഗായിക റിമി ടോമി. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു പ്രേക്ഷകരെ ചിരിപ്പിച്ച റിമിയുടെ പ്രകടനം

താരങ്ങളായ വിവേകും റോൺസണും അതിഥികളായി എത്തിയപ്പോഴായിരുന്നു റിമിയുടെ പ്രകടനം. ടാസ്ക് റൗണ്ടിൽ അതിഥികൾക്കു നൽകിയ ടാസ്ക് സ്വയം ഏറ്റെടുത്തു ചെയ്തു നോക്കുകയായിരുന്നു റിമി ടോമി. സ്റ്റൈലായി പുകവലിക്കുന്ന രംഗം എങ്ങനെ സിനിമയിൽ  അഭിനയിക്കുമെന്നായിരുന്നു ടാസ്ക്. റോണ്‍സണും വിവേകും ഈ രംഗം ഗംഭീരമായി അവതരിപ്പിച്ചു. അപ്പോൾ അവതാരികയായ റിമി ടോമിക്ക് ഈ രംഗം ഒന്നു ചെയ്തു നോക്കിയാലോ എന്ന് ആഗ്രഹം തോന്നി. തുടർന്ന് വേദിയിൽ റിമിയുടെ പ്രകടനം. 

'ഇതെല്ലാം വലിയ വിവാദമാകുമോ' എന്ന ചോദ്യത്തോടെയാണ് റിമി അഭിനയം തുടങ്ങിയത്. ബോഡി ഗാർഡാകാം എന്നു പറഞ്ഞ് റോൺസണും വിവേകും റിമിയുടെ ഒപ്പം ചേർന്നു. തുടർന്ന് റിമി സ്ലോമോഷനിൽ നടന്നുവന്നു. സ്റ്റൈലായി സിഗരറ്റ് ചുണ്ടിൽ വച്ചു. എന്നാൽ വച്ചതു തലതിരിച്ചാണെന്നു മാത്രം. റോൺസൺ സിഗരറ്റിനു തീകൊളുത്തുന്ന രീതിയിലും അഭിനയിച്ചു.  അപ്പോഴാണു പറ്റിയ അബദ്ധം റിമിക്കു മനസ്സിലായത്. 

റിമിയുടെ അഭിനയം കണ്ട വിവേകിനും റോൺസണും ചിരി അടക്കാനായില്ല. തുടർന്ന് വിവേകിന്റെ കമന്റ് ഇങ്ങനെ: 'ആദ്യമായാണു തലതിരിച്ചു വച്ചു സിഗരറ്റിനു തീ കൊളുത്തുന്ന ഒരു ഡോണിനെ കാണുന്നത്.' വിവേകിന്റെ അഭിപ്രായം സദസ്സിൽ ചിരിപടർത്തി. ഒരിക്കലും പുകവലി ശീലമാക്കരുതെന്നും ഈ സിഗരറ്റ് കത്തിച്ചിട്ടില്ലെന്നും റിമി പറഞ്ഞു.  പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന മുന്നറിയിപ്പും നൽകിയാണു ടാസ് റൗണ്ട് റിമി അവസാനിപ്പിച്ചത്.