Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ബേബി ഫീവർ' തുടങ്ങി; കുഞ്ഞിനെ പറ്റി പ്രിയങ്ക; നിക്കിനൊപ്പം കുടുംബ ജീവിതം

priyanka-nik-baby

കുടുംബ ജീവിതം ആരംഭിക്കാൻ തയ്യാറെടുത്ത് അമേരിക്കൻ ഗായകൻ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും. ഒരു കുഞ്ഞുണ്ടാകാനുള്ള കൃത്യമായ സമയം ഇതാണ്. അതുകൊണ്ടു തന്നെ ഉടൻ കുടുംബജീവിതം ആരംഭിക്കുമെന്ന സൂചനയും പ്രിയങ്ക നല്‍കി. ന്യൂയോർക്കിൽ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നം പ്രിയങ്ക തുറന്നു പറഞ്ഞത്. 

88005500_20180820_029

പ്രിയങ്കയുടെ വാക്കുകളിങ്ങനെ: 'ഞാൻ വളരെ ആകാംക്ഷയിലാണ്. എന്റെ ഏതാനും സുഹൃത്തുക്കൾക്കെല്ലാം ഇതിനോടകം തന്നെ കുഞ്ഞുങ്ങളായി. ഞാനും ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നു. ഇതാണ് അതിനു പറ്റിയ സമയമെന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് ഇപ്പോൾ ബേബി ഫീവർ ഉണ്ടെന്നാണു കരുതുന്നത്. എപ്പോഴും കുട്ടികളെ പറ്റിയുള്ള ചിന്ത.' ഇത് ആദ്യമായി അല്ല കുഞ്ഞിനെ പറ്റിയുള്ള ആഗ്രഹം സംബന്ധിച്ച് പ്രിയങ്ക മനസ്സു തുറക്കുന്നത്. ദൈവം അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ തനിക്കും ഒരു കുഞ്ഞിനെ ലഭിക്കുമെന്നു നേരത്തെയും പ്രിയങ്ക പറഞ്ഞിരുന്നു.

കഴിഞ്ഞമാസമാണു ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പ്രിയങ്കയുടെ മുംബൈയിലെ വീട്ടിൽ വച്ച് ഇന്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. തുടർന്ന് ഇരുവരും ഒരുമിച്ചു നടത്തിയ യാത്രകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിക് ജോനാസിന്റെയും പ്രിയങ്കയുടെ വിവാഹം ഉടൻ തന്നെയുണ്ടാകുമെന്ന് നിക്കിന്റെ സഹോദരൻ ജോ ജോനാസ് അറിയിച്ചിരുന്നു. 

nik-priyanka

ഡിസംബർ രണ്ടിന് ജോധ്പൂരിലായിരിക്കും പ്രിയങ്കയുടെ വിവാഹം എന്നാണ് ഒടുവിൽ ലഭ്യമാകുന്നവിവരം. കഴിഞ്ഞ വർഷത്തെ ഗലെ സംഗീത പരിപാടിയിലാണു നിക് ജോനാസും പ്രിയങ്കാ ചോപ്രയും പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹം നിശ്ചയിക്കുകയുമായിരുന്നു. നിലവിൽ സോണാലി ബോസിന്റെ ദ് സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനിലാണു പ്രിയങ്ക. ഏറ്റെടുത്ത സംഗീത പരിപാടികളുമായി ബന്ധപ്പെട്ടു തിരക്കിലാണ് നിക് ജോനാസ്.