Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിസാന്ദ്രം ഈ ഇടയ സ്നേഹം; ഗാനങ്ങള്‍ എത്തി

Untitled-1

പ്രവാസിയായ ഡോമി തറയിൽ എഴുതിയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സിഡി വിപണിയിൽ എത്തി. പതിനൊന്ന് ഗാനങ്ങളാണ് ഇടയ സ്നേഹം എന്ന സിഡിയില്‍ ഉള്ളത്. 

എം.ജി. ശ്രീകുമാർ, മനോ, മധുബാലകൃഷ്ണൻ എന്നീ പ്രശസ്ത ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ഇവരെ കൂടാതെ നിഖിൽ രാജ്, നിമിഷ, കെസ്റ്റർ, ശ്രേയ ജയദീപ്, അമൃതേജസ്വിനി, ദീപാബിനു, സിസിലി എബ്രഹാം, വിൽസ്വരാജ് എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

കെ.എ. അനീഷാണു ഗാനങ്ങൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത്. ഡിടി മ്യൂസിക്കൽ ക്രിയേഷൻസ് ആണ് സിഡി വിപണിയിലെത്തിക്കുന്നത്. ഗാനങ്ങൾ ആമസോൺ അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളിലും ലഭ്യമാണ്.