Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമാശയല്ല, തകർപ്പന്‍ ഗാനം ആലപിച്ച് ധർമജൻ; ഏറ്റെടുത്തു സമൂഹമാധ്യമങ്ങൾ

dharmajan

തകർപ്പൻ പാട്ടുമായി എത്തുമാണു ചലച്ചിത്രതാരം ധർമജൻ ബോൾഗാട്ടി. 'നിത്യഹരിതനായകൻ' എന്ന ചിത്രത്തിലെ 'മകരമാസ നാളിൽ' എന്നു തുടങ്ങുന്ന ഗാനമാണ് ധർമജൻ ആലപിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയാണു അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 

ഹസീന എസ് കാനമാണു വരികൾ എഴുതിയിരിക്കുന്നത്. രഞ്ജിൻ രാജാണു സംഗീതം. ധർമജനൊപ്പം സായ്ഭദ്ര, ഇഷാത്ത എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ചലച്ചിത്ര താരത്തിൽ നിന്നും നല്ലൊരു ഗായകൻ കൂടിയാണു താനെന്നു തെളിയിക്കുകയാണ് ധർമജൻ ഗാനത്തിലൂടെ. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നിരവധി പേർ ഇതിനോടകം തന്നെ ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. ധർമജൻ ചേട്ടന്റെ പാട്ടു കലക്കി. 'നിത്യഹരിത നായകനിലെ ഗാനങ്ങൾക്കു വരികൾ എഴുതിയ ഞങ്ങളുടെ ഹസീന ടീച്ചർ ഒരുപാടു സ്നേഹം. കട്ട സപ്പോർട്ടുമായി  കൂടെ നിൽക്കും' എന്നാണു പലരുടെയും കമന്റുകൾ.

ചിത്രത്തിലെ 'കനകമുല്ല' എന്ന ഗാനം നേരത്തെ എത്തിയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനാണു ചിത്രത്തിലെ നായകൻ. ഇന്ദ്രൻസ്, ധര്‍മജൻ ബോൾഗാട്ടി, മഞ്ജു പിള്ള, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

എ.ആർ. ബിനുരാജ് സംവിധാനം ചെയ്തിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ധർമജൻ ബോൾഗാട്ടിയാണ്. നിത്യഹരിത നായകൻ നവംബറിൽ തീയറ്ററുകളിലെത്തും.