Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കിനും പ്രിയങ്കയ്ക്കും ഇത്രയും പ്രായമുള്ള മകനോ?

priyanka-nick

ലോകം ഉറ്റു നോക്കുകയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും വിവാഹം. പ്രണയപൂർവമുള്ള നിരവധി ചിത്രങ്ങൾ ഇരുവരും ഇതിനോടകം പങ്കുവച്ചു. കഴിഞ്ഞ ദിവസം നിക്കും ഒരുമിച്ചുള്ള ഒരു ചിത്രം പ്രിയങ്ക ചോപ്ര പങ്കുവച്ചു. ഈ ചിത്രത്തിനു രസകരമായ ഒരു കമന്റും എത്തി. 

social-coment

'Bae' എന്നെഴുതി ഹൃദയ ചിഹ്നവുമിട്ടാണു പ്രിയങ്ക ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ 'REEEDDDD DRESSSS' എന്നെഴുതി ഹൃദയത്തിന്റെ ചിഹ്നവുമായി നിക്കിന്റെ കമന്റ്. എന്നാൽ നിക് ജോനാസിന്റെ കമന്റിനു താഴെ വന്ന കമന്റാണു ആരാധകർ ശ്രദ്ധിച്ചത്. പ്രശസ്ത അമേരിക്കൻ ഗായകൻ ഡിപ്ലോയുടെ രസകരമായ കമന്റ് ഇങ്ങനെ 'Be my parents'. 

അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമ്മയാകാനുള്ള ആഗ്രഹത്തെ പറ്റി പ്രിയങ്കാ ചോപ്ര പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കൾക്കെല്ലാം കുഞ്ഞുങ്ങളായി. അവരെ കാണുമ്പോൾ ഒരു കുഞ്ഞ് വേണം എന്നും അതിനു പറ്റിയ സമയം ഇതാണെന്നു താൻ ചിന്തിക്കുന്നതായും പ്രിയങ്ക പറഞ്ഞു. 

ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. മുംബൈയിലെ പ്രിയങ്കാ ചോപ്രയുടെ വസതിയിൽവച്ച് ഇന്ത്യൻ ആചാര പ്രകാരമായിരുന്നു ചടങ്ങ്. ഡിസംബറിൽ ജോധ്പൂരിൽ വച്ചാണ് ഇരുവരുടെയും വിവാഹം.