Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം കീഴടക്കാൻ കുപ്രസിദ്ധ പയ്യനിലെ ഗാനം

payyan-song

മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ ആദ്യഗാനം പുറത്തിറങ്ങി. 'വിരൽതുമ്പും വിരൽതുമ്പും ചുംബിക്കും നിമിഷം' എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും സംഗീതസംവിധായകൻ ഔസേപ്പച്ചനും ഒന്നിക്കുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. 

Oru Kuprasidha Payyan | Official Video Song

ഇടക്കാലത്ത് സിനിമാ ഗാനരംഗത്തു നിന്നു മാറി നിന്ന ശ്രീകുമാരൻ തമ്പി ഗംഭീര തിരിച്ചുവരവാണ് ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികളോടുള്ള ഇഷ്ടം ആരാധകർ കമന്റുകളിലൂടെ പങ്കു വയ്ക്കുകയും ചെയ്തു. ആദർശ് അബ്രഹാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദർശ് ട്രാക്ക് പാടിയത് ഇഷ്ടപ്പെട്ട്, അദ്ദേഹത്തെക്കൊണ്ടു തന്നെ ചിത്രത്തിലെ ഈ ഗാനം പാടിപ്പിക്കുകയായിരുന്നു.  

ടൊവീനോ തോമസും അനു സിതാരയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഒരുപാടു ദുരൂഹതകൾ ഒളിപ്പിച്ചിരിക്കുന്ന പാട്ടെന്നാണ് ആസ്വാദകരുടെ പ്രതികരണം. ഗാനരംഗത്ത് ലിപ്ലോക്ക് ഇല്ലെങ്കിലും പാട്ടിലെ വരികളിൽ ചുംബനം ഉണ്ടെന്നുള്ള നിരീക്ഷണവും ടൊവീനോ ആരാധകർ നടത്തുന്നു. ഒഴിമുറി, തലപ്പാവ് എന്നീ ചിത്രങ്ങൾക്കു ശേഷം മധുപാൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും.