Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണി സ്ഥലത്തു പാടിയ പാട്ട് വൈറല്‍: ശാന്തയെ സിനിമയിൽ എടുത്തു

nadirsha-socialmedia-singer

ഇനി വിജനതയിൽ സംഗീതവും ചേർത്ത് പിടിച്ച് അലയേണ്ടി വരില്ല ഇൗ ഗായികയ്ക്ക്. സോഷ്യൽ ലോകം നെഞ്ചേറ്റിയ  പാട്ടുകാരിയെ തേടി സിനിമാവസരവും എത്തിയിരിക്കുകയാണ്. ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ അഭിനന്ദിച്ച് പങ്കുവച്ച വിഡിയോയാണ് ശാന്ത ബാബു എന്ന സാധാരണക്കാരിയുെട പാട്ട്.  ഇൗ വിഡിയോ ശ്രദ്ധയിൽപ്പെട്ട സിനിമ-സംഗീത സംവിധായകനായ നാദിർഷയാണ് അവസരങ്ങളുടെ ആദ്യ വാതിൽ തുറന്നിരിക്കുന്നത്.

ഞാൻ സംഗീതം ചെയ്യുന്നതോ സംവിധാനം ചെയ്യുന്നതോ ആയ സിനിമയിൽ ഇൗ ഗായികയ്ക്ക് ഒരവസരം ഉറപ്പായും നൽകുമെന്ന് നാദിർഷ പറഞ്ഞു.  കൂലിപ്പണിക്കാരിയായ ശാന്തയുടെ പാട്ടും ശബ്ദവും മികച്ചതാണെന്നും ഇൗ കലാകാരിയെ വളർത്തേണ്ടത് നമ്മളെ പോലുള്ളവരുടെ കടമയാണെന്നും നാദിർഷ പറഞ്ഞു. ഇക്കാര്യം ശാന്തയെ നേരിട്ട് വിളിച്ച് അറിയിച്ചു. ഇതിന് മുൻപ് പാടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന സത്യസന്ധമായ മറുപടിയാണ് ആ കലാകാരി നൽകിയത്. പക്ഷേ ഒന്നുറപ്പിക്കാം ഇനി വരുന്നത് ഇൗ കലാകാരിയുടെ സമയമാണ്– അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലി സ്ഥലത്ത് വച്ചു പാടിയ പാട്ടാണ് ശാന്ത ബാബുവിനെ കേരളത്തിന് പ്രിയപ്പെട്ടവളാക്കിയത്. ‘വിജനതയിൽ പാതി വഴി തേടുന്നു’ എന്ന ഗാനമാണ് ഇവർ ആലപിച്ചത്. വിഡിയോ ൈവറലായതോടെ ഇനിയും അവസരങ്ങളേറെ തേടിവരുമെന്ന ആശംസയാണ് സോഷ്യൽ ലോകവും നേരുന്നത്.