Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിപ്പടയും കട്ടക്കലിപ്പുമായി കുഞ്ചാക്കോ ബോബൻ; ഗാനം ശ്രദ്ധേയം

kunchacko-boban

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ജോണി ജോണി യെസ് അപ്പയുടെ പ്രൊമോ സോങ് ശ്രദ്ധേയമാകുന്നു. വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചേർന്നാണു ഗാനം ആലപിക്കുന്നത്. ഷാൻ റഹ്മാൻ തന്നെയാണു ചിത്രത്തിന്റെ സംഗീതം. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. അനു സിത്താരയ്ക്കൊപ്പം മംമ്താ മോഹൻദാസും ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നുണ്ട്. ഹരിനാരായാണനും റഫീക്ക് അഹമ്മദും ചേർന്നാണു വരികൾ എഴുതിയിരിക്കുന്നത്. 

വിജയരാഘവൻ, നെടുമുടി വേണു, ഗീത, അബു സലീം, ഷറഫുദ്ദീൻ, ടിനി ടോം, സനൂപ് സന്തോഷ്  എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കോമഡി എന്റർടെയ്നറായി എത്തിയ ചിത്രം തീയറ്ററുകളിൽ മികച്ച പ്രതിചകരണം നേടി മുന്നേറുകയാണ്. ജി. മാർത്താണ്ഡനാണു ചിത്രത്തിന്റെ സംവിധാനം