Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ പ്രണയം ഓർത്ത് ശ്രീനിവാസനും ലെനയും; റീ യൂണിയൻ മണക്കുന്നു എന്ന് ചിലർ

sreenivasan-lena

കുറെ നല്ല ഓർമകളും അൽപം നൊമ്പരവും നിറയുന്ന മറക്കാനാകാത്ത ഓര്‍മയായിരിക്കും മിക്കവർക്കും കൗമാരത്തിലെ പ്രണയം. അത്തരത്തിൽ മനോഹരമായ പ്രണയകഥയുമായി എത്തുകയാണ് ശ്രീനിവാസനും ലെനയും. കൗമാരത്തിലെ നനുത്ത ഓർമയിലൂടെ സഞ്ചരിക്കുകയാണ് 'പവിയേട്ടന്റെ മധുര ചൂരൽ' എന്ന ചിത്രത്തിലെ ഗാനം.

മനോഹരമായ മെലഡിയായാണ് 'അരുരാഗ  നീല' എന്ന ഗാനം എത്തുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്കു സി രഘുനാഥ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കെ.എസ്. ചിത്രയാണു ഗാനം ആലപിച്ചിരിക്കുന്നത്. 

റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഗാനം നിരവധി പേർ യൂട്യൂബിൽ കണ്ടു. മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ചിത്രയുടെ മനോഹരമായ ശബ്ദത്തെയും റഫീക്ക് അഹമ്മദിന്റെ വരികളെയും പ്രശംസിക്കുകയാണ് ആസ്വാദകർ. ഗാനം കുറെ നല്ല ഓർമകളിലേക്കു കൂട്ടിക്കൊണ്ടു പോയി എന്നാണ് പലരുടെയും കമന്റുകൾ. വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നു ചേരുന്നു എന്ന രീതിയിൽ 'റീ യൂണിയൻ മണക്കുന്നു' എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 

ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസൻ അഭിനയിക്കുന്ന ചിത്രമാണ് പവിയേട്ടന്റെ മധുര ചൂരൽ. നവാഗതനായ ശ്രീകൃഷ്ണനാണു ചിത്രത്തിന്റെ സംവിധാനം. വിജയ രാഘവൻ, ഹരിശ്രീ അശോകൻ, ലിഷോയ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.