Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു രക്ഷയും ഇല്ല, ചങ്കിനകത്തേക്കാണ് ഈ 'അരിവാൾ'

arrival

സംഗീതത്തിൽ പുതുമ തേടുന്നവർക്കിടയിലേക്കു തികച്ചും വ്യത്യസ്തമായ മ്യൂസിക് വിഡിയോയുമായി എത്തുകയാണ് മസാല കോഫി ടീം. അരിവാളാണു ഗാനത്തിന്റെ പ്രമേയം. കർഷകനും അരിവാളും ഒരുതലമുറയുമായുള്ള ബന്ധമാണു ഗാനത്തിലൂടെ പറഞ്ഞുവെക്കുന്നത്.

മികച്ച ദൃശ്യാവിഷ്കരണവും തകർപ്പൻ സംഗീതവുമാണു ഗാനത്തെ വ്യത്യസ്തമാക്കുന്നത്. മാനത്തായ് ചീന്തിമുളച്ചൊരു എന്ന ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. സൂരജ് സന്തോഷാണ് ആലാപനം. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ചങ്കിനകത്തേക്കാണു ഈ അരിവാൾ എന്നാണു പലരുടെയും കമന്റുകള്‍. 

മണ്ണിനായി ജീവിക്കുന്നവരുടെ കഠിന പ്രയത്നങ്ങളാണ് അരിവാൾ. അവരാണു നമ്മുടെ നാട്ടിലെ യഥാർഥ താരങ്ങൾ. കഠിന പ്രയത്നത്തിലൂടെ ജീവിക്കുന്ന അവർക്കായി ഈ ഗാനം സമർപ്പിക്കുന്നു എന്ന കുറിപ്പോടെയാണു ഗാനം യൂട്യൂബിൽ എത്തിയത്.