Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടറോടു സംസാരിച്ചു; ലക്ഷ്മിക്കായി ഇനിയും പ്രാർഥന വേണം: സ്റ്റീഫൻ ദേവസ്സി

stephan

അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചു സുഹൃത്തും സംഗീത സംവിധായകനുമായ  സ്റ്റീഫൻ ദേവസി. ദീപാവലി ആശംസകൾ നേർന്നതോടൊപ്പം ലക്ഷ്മിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സ്റ്റീഫൻ ദേവസി പങ്കുവെച്ചു. 

സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ: ' ലക്ഷ്മിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു നിരവധി ആളുകൾ എനിക്കു മെസേജ് അയക്കുന്നുണ്ട്. ഡോക്ടറോട് സംസാരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ‍‍ഡിസ്ചാർജ് ചെയ്തു. ലക്ഷ്മി ഇപ്പോൾ വീട്ടിലാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ നമ്മൾ ലക്ഷ്മിക്കു വേണ്ടി ഇനിയും കൂടുതൽ പ്രാർഥിക്കണം. എല്ലാവരുടെയും പ്രാർത്ഥന ഇനിയും വേണം''

ലക്ഷ്മിയെ സന്ദർശിച്ച അനുഭവം സുഹൃത്തും സംഗീതസംവിധായകനുമായ ഇഷാൻ ദേവും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ലക്ഷ്മിക്കായി പ്രാർഥനകൾ ആവശ്യമാണെന്നു സംഗീത സംവിധായകനും ഗായകനുമായ ഇഷാനും നേരത്തെ അഭ്യർഥിച്ചിരുന്നു

related stories