Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും തരംഗമായി 96 ഗാനം കാതലേ കാതലേ

jaanu-96

യുട്യൂബിൽ വീണ്ടും തരംഗമായി 96 ഗാനം കാതലേ കാതലേ. യുട്യൂബിന്റെ സംഗീത വിഭാഗത്തിലാണ് ഗാനത്തിന്റെ വിഡിയോ സോങ് ഒന്നാമതെത്തിയത്.  'കാതലേ കാതലേ' എന്ന മനോഹരമായ ഈരടികളും അതിന്റെ കുളിർമ്മ പകരുന്ന ഈണവുമാണ് ആരാധകരെ ആകർഷിച്ചത്.

96 | Kaathalae Kaathalae Video Song | Vijay Sethupathi, Trisha

ചിത്രത്തിന്റെ ലിറിക്സ് വിഡിയോയ്ക്ക് പുറമെ വിഡിയോ ഗാനം കൂടി പുറത്തിറങ്ങിയതോടെ ആരാധകർ ഏറി. ഒരാഴ്ച മുമ്പ് അപ്‌ലോഡ് ചെയ്ത വിഡിയോ ഇതുവരെ കണ്ടത് 24 ലക്ഷം ആളുകളാണ്.

ആദ്യം റിലീസ് ചെയ്ത ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആസ്വദിച്ചത് ഒരുകോടി ആളുകളും. മലയാളിയായ ഗോവിന്ദ് വസന്തയാണ് സംഗീതം.