Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗതി തിരിച്ചു വരുന്നു; നവ്യക്കൊപ്പം പാട്ടു പാടി; പ്രതീക്ഷാ നിർഭരം ഈ വിഡിയോ

navya-with-jagathy

ആറുവർഷങ്ങൾക്കു മുന്‍പാണു മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് വാഹനാപകടം ഉണ്ടാകുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പൂർണ്ണമായി സുഖം പ്രാപിച്ച് വരുന്നതേയുള്ളൂ പ്രിയ താരം. ജഗതി ശ്രീകുമാർ തിരിച്ചു വരുന്നതു കാത്തിരിക്കുകയാണ് ആരാധകർ. ജഗതിയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും സന്തോഷം നൽകുകയാണു പുതിയ വിഡിയോ. 

ചലച്ചിത്ര താരം നവ്യ നായരാണു ഈ വിഡിയോ പങ്കുവച്ചത്. അങ്കിൾ കൂടെ പാടുമോ എന്ന നവ്യയുടെ ചോദ്യത്തിന് സ്വതസിദ്ധമായ ചിരിയോടെ പാടാം എന്നു മറുപടി നൽകുകയാണ് ജഗതി. തുടർന്ന് നവ്യയ്ക്കൊപ്പം ജഗതി ഗാനം ആലപിക്കുകയും ചെയ്തു. 

 'മാണിക്യവീണയുമായെന്‍ മനസിന്‍റെ' എന്നു തുടങ്ങുന്ന ഗാനമാണ് നവ്യാ നായരും ജഗതിയും ചേർന്നു പാടിയത്. ഇടയ്ക്ക് നവ്യ പാട്ട് നിർത്തുമ്പോൾ ജഗതിശ്രീകുമാർ വരികൾ ഏറ്റു പിടിക്കുന്നതും വിഡിയോയിൽ കാണാം. സന്ദര്‍ശനത്തിന്‍റെ വിശേഷങ്ങളും ചിത്രവും നവ്യ പങ്കുവെച്ചു. 

അമ്മയ്ക്കൊപ്പമാണ് ജഗതിയെ കാണാൻ നവ്യ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. പാട്ടിനുശേഷം ജഗതിക്കു സ്നേഹ ചുംബനവും നൽകിയാണു നവ്യാനായർ മടങ്ങിയത്.