Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊത്തത്തിൽ ഒരു ഹരിമുരളീരവം; തട്ടുംപുറത്ത് അച്യുതനിലെ പാട്ട്

img-2

ഭക്തിയും പ്രണയവും ഒരുനാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. പരസ്പര പൂരകങ്ങൾ. അത്തരത്തിൽ ഒരു ഗാനമാണ് തട്ടുംപുറത്ത് അച്യുതനിലേത്. പാട്ടു കേൾക്കുമ്പോൾ ചിലപ്പോഴെങ്കിലും ഒരു ഭക്തിഗാനമാണോ ഇതെന്നു തെറ്റിദ്ധരിക്കും. അങ്ങനെയാണു മുത്തുമണി രാധേ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

img-1

ബീയാർ പ്രസാദിന്റെ വരികൾക്കു ദീപാങ്കുരനാണു സംഗീതം നൽകിയിരിക്കുന്നത്. വിജേഷ് ഗോപാല്‍ ആണു ഗാനം ആലപിച്ചിരിക്കുന്നത്. 

img-3

മൊത്തത്തിൽ ഒരു ഹരിമുരളീരവ സാമ്യം ഉണ്ടെന്നാണു ഗാനത്തെ പറ്റി ചിലരുടെ അഭിപ്രായം. ദീപാങ്കുരന്റെ സംഗീതത്തെ പ്രശംസിക്കുന്നവരും ചെറുതല്ല. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തീയറ്ററുകളിലെത്തും.