Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കു പാട്ട് ക്ലാസിക്കൽ മ്യൂസിക് മത്സരമല്ല; ജഗദീഷിന്റെ ചുട്ടമറുപടി

jagadish-new

ജഗദീഷിന്റെ പാട്ടുകൾക്കു സമൂഹമാധ്യമങ്ങളിൽ ട്രോൾഴയാണ്. എന്നാൽ ഇത്തരം പരിഹാസങ്ങൾക്കു ചുട്ട മറുപടിയുമായി എത്തുകയാണ് ജഗദീഷ്. ഇതെല്ലാം കേട്ടു പാട്ടു നിർത്താൻ തയ്യാറല്ലെന്നും ട്രോളുകാരെ വിളിച്ചു സമ്മാനം നൽകിയിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു. 

യേശുദാസോ എം.ജി. ശ്രീകുമാറോ ആകാൻ തനിക്കു കഴിയില്ലെന്നും പാട്ട് ഒരു എന്റർടെയ്ൻമെന്റ് മാത്രമാണെന്നും ജഗദീഷ് പറഞ്ഞു. മാത്രമല്ല പഠിച്ചു രക്ഷപ്പെടാനാണ് അച്ഛൻ എപ്പോഴും പറഞ്ഞിരുന്നതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. 

ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ: 'എനിക്ക് പാട്ട് ഒരു എന്റര്‍ടെയ്ന്‍മെന്റാണ്. അല്ലാതെ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ മത്സരമായിട്ടല്ല ഞാന്‍ കാണുന്നത്. ദാസേട്ടനോടോ എംജി ശ്രീകുമാറിനോടോ എന്നെ താരതമ്യപ്പെടുത്തിയാല്‍ ശരിയാകുമോ.അഞ്ചാം വയസ്സില്‍ ആകാശവാണിയിലെ ഹിന്ദിഗാനങ്ങള്‍ കേട്ടു പഠിച്ചതാണ് ഞാന്‍. അന്ന് ഞാന്‍ പാടുന്നതു കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാലും സ്വയം പാടും. വേറെ വേദിയൊന്നുമില്ലല്ലോ.ഞങ്ങള്‍ ആറുമക്കളാണ്. പഠിച്ച് രക്ഷപ്പെടാനാണ് അച്ഛന്‍ എപ്പോഴും പറയുന്നത്. അന്ന് ഞങ്ങള്‍ക്കു സ്വന്തമായി വീടു പോലുമില്ല.എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട് അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. അതിനിടയില്‍ എനിക്ക് പാട്ടു പഠിക്കണമെന്ന് പറയാന്‍ പറ്റുമോ. എന്തായായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ ഞങ്ങള്‍ മക്കളെല്ലാവരും സര്‍ക്കാര്‍ ജോലി വാങ്ങി.'