Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തി, മലയാളം കാത്തിരുന്ന ഐറ്റം ഡാൻസ്; കണ്ടതു ലക്ഷങ്ങൾ!

nora fatehi dance

തീയറ്ററുകളിൽ ഹരംകൊള്ളിച്ച ഗാനമായിരുന്നു കായംകുളം കൊച്ചുണ്ണിയിലെ നൃത്ത ഗീതികളെന്നും. സിനിമ കണ്ടു പുറത്തിറങ്ങിയവരിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയയിൽ ആദ്യം അന്വേഷിച്ചത് ഈ പാട്ടിന്റെ വിഡിയോ ആണ്. നിരാശയായിരുന്നു ഫലം ഗാനത്തിന്റെ ലിറിക്കൽ വിഡിയോ അല്ലാതെ വിഡിയോ എത്തിയിരുന്നില്ല.

വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. കാത്തിരിപ്പുകൾക്കു വിരാമമിട്ടു ഒടുവിൽ ഗാനം യൂട്യൂബിൽ എത്തി. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഏതാനും ദിവസങ്ങൾക്കകം ഗാനം കണ്ടത് എട്ടുലക്ഷത്തോളം പേർ. 

മികച്ച പ്രതികരണമാണു ഗാനത്തിനും നോറാ ഫത്തേഹിയുടെ ഐറ്റം ഡാൻസിനും ലഭിക്കുന്നത്. തീയറ്ററിൽ നിന്ന് ഇറങ്ങി ആദ്യം സെർച്ച് ചെയ്തത് ഈ ഡാൻസാണ്, ഐതിഹ്യമാലയിൽ നിന്നും എടുത്ത ഐറ്റം സോങ് എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. 

പുഷ്പവതിയാണു ഗാനം ആലപിച്ചിരിക്കുന്നത്. ഷോബിൻ കൊന്നങ്ങാട്ടിന്റെതാണു വരികൾ. ഗോപി സുന്ദറിന്റെ സംഗീതം. വ്യത്യസ്തമായ ആലാപന ശൈലി നോറയുടെ നൃത്തത്തിനു മാറ്റുകൂട്ടുന്നുണ്ട് 

ബെല്ലി ഡാൻസിലൂടെ ആരാധക മനം കവരുന്ന താരമാണ് നോറ ഫത്തേഹി. ദില്‍ബർ ദിൽബർ എന്ന ഗാനത്തിലെ നോറയുടെ ബെല്ലി ഡാൻസ് ഏറെ ശ്രദ്ധനേടിയിരുന്നു. കായംകുളം കൊച്ചുണ്ണി പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ചിത്രത്തിലെ നോറയുടെ ഐറ്റം ഡാൻസ് ഏറെ ചർച്ചയായിരുന്നു.