Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ഇങ്ങനെയായിരുന്നു; പഴയ ചിത്രം 'കുത്തിപ്പൊക്കി' ജയചന്ദ്രൻ

m-jayachandran

സോഷ്യൽ മീഡിയയിൽ ഇത് കുത്തിപ്പൊക്കലുകളുടെ കാലമാണ്. സുഹൃത്തുക്കളുടെ പഴയകാലത്തെ ഫോട്ടോകൾ തിരഞ്ഞുപിടിച്ച് ലൈക്ക് ചെയ്തും കമന്റ് ചെയ്തു രസിക്കുകയാണ് സോഷ്യൽ ലോകം. അതുപോലെ തന്റെ പഴയ ചിത്രം ഷെയർ ചെയ്യുകയാണ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ.

പണ്ടു ഞാൻ ഇങ്ങനെയായിരുന്നു എന്ന കുറിപ്പോടെയാണ് ജയചന്ദ്രൻ സ്വന്തം ചിത്രം പങ്കുവച്ചത്. പ്രീഡിഗ്രി കാലത്തേയോ മറ്റോ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ജയചന്ദ്രന്റെ ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും.

പ്രിഡിഗ്രി പഠിക്കുമ്പോൾ മുതൽ നല്ല സുന്ദരനായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. വിനീത് ശ്രീനിവാസന്റെ ഛായയുണ്ടെന്നും ഇപ്പോഴും സുന്ദരനാണെന്നുമാണ് ചിലർ പറയുന്നത്. എന്നാൽ അക്കാലത്തെ പല ഓർമകളും ചിത്രത്തിനു താഴെ പങ്കുവെക്കുന്നവരും കുറവല്ല.