Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മന്ദാര പുവും മഞ്ചാടിക്കാറ്റും', സകലകലാശാലയിലെ പുതിയ ഗാനം

sakala-kalasala

പുതുമുഖങ്ങൾ അണിനിരക്കുന്ന സകലകലാശാലയിലെ പുതിയ ഗാനം എത്തി. 'മന്ദാര പുവും മഞ്ചാടിക്കാറ്റും' എന്ന ഗാനമാണ് എത്തിയത്. ഹരിനാരായണന്റെ വരികൾക്കു അബി ടോം സിറിയക് ആണ് സംഗീതം. കാർത്തികും ശ്വേത മോഹനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

മനോഹരമായ പ്രണയഗാനമാണ് 'മന്ദാരപൂവും മഞ്ചാടിക്കാറ്റും'. ചലച്ചിത്ര താരം രമേഷ് പിഷാരടി ഫെയ്സ്ബുക്ക് പേജിലൂടെയാണു ഗാനം റിലീസ് ചെയ്തത്. 

നേരത്തെ ചിത്രത്തിലെ 'ഇല്ലാത്ത കാശിന്' എന്ന ഗാനവും എത്തിയിരുന്നു. 'തേപ്പ് സോങ്' എന്ന കുറിപ്പോടെ എത്തിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. വിനോദ് ഗുരുവായൂർ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സകലകലാശാല. മുഴുനീള ക്യാംപസ് ചിത്രമാണ് ഇത്.