Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടൻ ഈ പാട്ടുകാണൂ: നന്ദി പറഞ്ഞ് മോഹൻലാൽ

m-jayachandran-mohan-lal

ഒടിയനിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം എത്തിയത് സംഗീത ആസ്വാദകരുടെ ഹൃദയത്തിലേക്കാണ്. ഈ ഗാനം നെഞ്ചേറ്റിയവർക്കു നന്ദി പറയുകയാണു പ്രിയതാരം മോഹൻലാൽ. ഗാനത്തിനു സംഗീതം നൽകിയ എം. ജയചന്ദ്രനൊപ്പം എത്തിയാണു മോഹൻലാൽ വിഡിയോയിലൂടെ നന്ദി പറഞ്ഞത്. 

Odiyan-Song

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ: 'ഒരുപാടൊരുപാട് സന്തോഷം നൽകുന്ന കാര്യം പറയാനാണ്. കുട്ടൻ സംഗീതം നൽകിയ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം. മുപ്പതു ലക്ഷത്തിലധികം പേർ ഗാനം കേട്ടുകഴിഞ്ഞു. എനിക്ക് വ്യക്തിപരമായി ഈ ഗാനം വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. നല്ല ഗാനങ്ങൾ എനിക്കു സമ്മാനിച്ചിട്ടുള്ള ആളാണ് കുട്ടൻ ഒടിയനിലെ എല്ലാ ഗാനങ്ങളും അതി മനോഹരമാണ്. എനിക്ക് ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച ആളാണു കുട്ടൻ. എനിക്കും ഈ ചിത്രത്തിൽ ഒരു പാട്ടുപാടാൻ അവസരം ലഭിച്ചു. ഞാൻ കുട്ടന്റെ കൂടെ ഒരുപാടു ഗാനങ്ങൾ സിനിമയിൽ പാടിയിട്ടുണ്ട്. ശ്രോതാക്കൾ എല്ലാവരോടും നന്ദി അറിയിക്കുകയാണ്'.

ആരാധകരോടു നന്ദി പറഞ്ഞതിനു ശേഷം മോഹൻലാൽ എം. ജ‌യചന്ദ്രനോടായി ഇങ്ങനെ പറഞ്ഞു. ' വളരെ മനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് കുട്ടൻ ഈ ഗാനം കാണൂ. നമ്മൾ വിചാരിക്കാത്ത ഒരുതലത്തിലേക്ക് ആ ഗാനം നമ്മളെ എത്തിക്കും'. ഒരുപാടു നല്ല ഗാനങ്ങൾ എം. ജയചന്ദ്രനു ചെയ്യാൻ സാധിക്കട്ടെ എന്നും മോഹൻലാൽ ആശംസിച്ചു.

നേരത്തെ ഗാനം ഹൃദയത്തിലേറ്റിയവർക്കു ഗായിക ശ്രേയ ഘോഷാലും നന്ദി പറഞ്ഞിരുന്നു. മികച്ച പ്രതികരമമാണു ഒടിയനിലെ ആദ്യഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നമതെത്തിയിരുന്നു ഗാനം. റഫീഖ് അഹമ്മദിന്റെതാണു ഗാനത്തിന്റെ വരികൾ. ശ്രേയ ഘോഷാലും സുധീപും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഒടിയന്റെയും പ്രഭയുടെയും പ്രണയമാണു ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. 

മോഹൻലാൽ, ശങ്കർ മഹാദേവന്‍ എന്നിവരും ചിത്രത്തിൽ ഗാനം ആലപിക്കുന്നുണ്ട്. പ്രഭാ വർമ, ലക്ഷ്മി ശ്രീകുമാർ, റഫീഖ് അഹമ്മദ് എന്നിവരും ചിത്രത്തിനായി വരികൾ എഴുതിയിരിക്കുന്നു. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിന്റെ വിഡിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ. ഡിസംബറിൽ ഒടിയൻ തീയറ്ററിലെത്തും.