Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവ വിരുദ്ധർ കാണരുത്, കേൾക്കരുത്; വികാരം വ്രണപ്പെടാം..!

ooraali

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ആർത്തവവും അതിലെ ശുദ്ധാശുദ്ധികളും ഏറെ ചർച്ചയാകുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാമിപ്പോൾ സഞ്ചിരിക്കുന്നത്. ആർത്തവത്തിന്റെ പേരിൽ സ്ത്രീക്കു കൽപ്പിക്കുന്ന അശുദ്ധിക്കെതിരെ 'ആർപ്പോ ആർത്തവം' എന്ന പേരിൽ വലിയ പ്രതിഷേധങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രതിഷേധങ്ങൾക്കു പിൻതുണ നൽകുകയാണ് ഉരാളി. ആർത്തവ അശുദ്ധി എന്ന കാഴ്ചപ്പാടിനെതിരെ പാട്ടിലൂടെയാണ് ഉരാളി മ്യൂസിക്കൽ ബാന്റിന്റെ പ്രതിഷേധം. 

സമൂഹമാധ്യമങ്ങളിലൂടെ വിഡിയോയുടെ ചെറിയ ഭാഗമാണു ഊരാളി ബാന്റ്  പങ്കുവച്ചത്. സ്ത്രീകൾക്കെതിരായ ഇത്തരം പിൻതിരിപ്പൻ ആശങ്ങളോടുള്ള കടുത്ത പ്രതിഷേധമാണു വരികൾ.  'ആർത്തവം അശുദ്ധിയല്ല, സ്ത്രീ അശുദ്ധയല്ല, അറിയുന്നു അറിഞ്ഞതു പാടുന്നു' എന്ന കുറിപ്പോടെയാണു വിഡിയോ. 

നിരവധി പേരാണു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വിഡിയോയ്ക്കു താഴെ കമന്റുകളും നിരവധി. മുൻപും ഇത്തരം സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഗാനങ്ങളിലൂടെ ഊരാളി സംഘം ഇടപെട്ടിരുന്നു. ഏതായാലും ഊരാളി സംഘത്തിന്റെ പുതിയ വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ്.