Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴകം തഴഞ്ഞാലെന്ത്? ചിൻമയി ഇനി മലയാളത്തിനായി പാടും

chinmayi

മീടു വെളിപ്പെടുത്തലിന്റെ ഭാഗമായി ഗായിക തമിഴകം അവസരം നിഷേധിച്ച ഗായീക ചിൻമയിക്ക് അവസരം നല്‍കി കേരളം. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ആടുജീവിതത്തിലാണ് ചിൻമയി പാടുന്നത്. റഹ്മാൻ തന്നെ ഇക്കാര്യം അറിയിച്ചതായി ചിൻമയി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഇന്ത്യൻ സിനിമാ സംഗീത രംഗത്തെ പിടിച്ചു കുലുക്കിയ വെളിപ്പെടുത്തലായിരുന്നു ചിൻമയിയുടേത്. പ്രശസ്ത തമിഴ് കവി വൈരമുത്തുവിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണു ചിൻമയി ഉന്നയിത്. ഇതേ തുടർന്ന് തമിഴ് സിനിമാ ലോകം ചിൻമയിക്കെതിരെ തിരിഞ്ഞിരുന്നു. ഡബ്ബിങ്ങ് ആർട്ടിസ്റ്റ് യൂണിയനില്‍ നിന്നും ഇതിന്റെ പേരിൽ ചിൻമയിെയ പുറത്താക്കിയിരുന്നു.ഇപ്പോഴിതാ തമിഴകം തള്ളിപ്പറഞ്ഞ ചിൻമയിയെ  മലയാളം ഏറ്റെടുത്തിരിക്കുന്നു. 

തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന ചിന്മയിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇന്നലെ എ ആര്‍ റഹമാനാണ്, താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം ആടുജീവിതത്തില്‍ ചിന്മയി  ഗാനം ആലപിച്ചിരിക്കുന്നതായി അറിയിച്ചത്. ഒരു മാധ്യമത്തിനു നടത്തിയ അഭിമുഖത്തിലാണു റഹ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 

പ്രവാസജീവിതം പ്രമേയമാക്കി ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി എത്തുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണു പ്രധാന വേഷത്തിൽ എത്തുന്നത്.