Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പോ പെണ്ണെ വൃത്തികേടു പറയാതെ', റിമി ടോമിയോട് ഉർവശി

rimi-urvasy

മലയാളിക്ക് എന്നു പ്രിയപ്പെട്ടതാരമാണ് ഉർവശി. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും വ്യത്യസ്തതയിൽ മലയാളിയുടെ പ്രിയപ്പെട്ടതായി. ഉർവശിയോളം വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരങ്ങൾ മലയാള സിനിമയിൽ കുറവാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. നാണക്കാരിയായ നാടൻ പെൺകുട്ടിയായും, തന്റേടിയായ സ്ത്രീയായും, മോഡേൺ പെൺകുട്ടിയായും, അമ്മയായും ഭാര്യയായും, കുടുംബിനിയായും ഉർവശി മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ചു. വർഷങ്ങൾക്കു ശേഷം മഴവിൽ മനോരമയുടെ  ഒന്നും ഒന്നും മൂന്നിൽ ഗായിക റിമിക്കൊപ്പം അതിഥിയായി എത്തുകയാണ് ഉർവശി. നിരവധി സിനിമകളിൽ ഉർവശിക്കു ശബ്ദം നൽകിയ ഭാഗ്യലക്ഷ്മിയും ഉർവശിക്കൊപ്പം എത്തുന്നുണ്ട്.

urvassi-2

സിനിമയെ കുറുച്ചും ജീവിതത്തിലെ അനുഭവങ്ങളെ പറ്റിയും പരിപാടിയിൽ റിമിയോടു മനസ്സു തുറക്കുന്നുണ്ട് ഉർവശി. ഞങ്ങടെ ഉർവശി ദേവതേ എന്നു വിളിച്ചാണു റിമി ഉർവശിയെ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലേക്കു സ്വാഗതം ചെയ്തത്. തുടർന്ന് ഉർവശിയുടെ എക്കാലത്തെയും ഹിറ്റ് ഗാനമായ കണ്ണു തുറക്കണം സ്വാമി എന്ന ഗാനവും റിമി ടോമി പാടി.1983ൽ പുറത്തിറങ്ങിയ മുന്താണി മുടിച്ച് എന്ന ചിത്രത്തിലേതാണു ഗാനം. എസ്. ജാനകിയാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗംഗൈ അമരന്റെ വരികൾക്ക് ഇളയരാജ ഈണം പകർന്നിരിക്കുന്ന ഗാനമാണ് ഇത്.

ഒപ്പം സിനിമയിലെ ചിലരംഗങ്ങളുടെ ചിത്രീകരണത്തെ പറ്റിയും റിമി ഉർവശിയോടു ചോദിച്ചു. ഷാഡോയിൽ കാണുന്നതെല്ലാം നടക്കുന്ന കാര്യങ്ങളാണല്ലേ എന്ന ചോദ്യത്തിന് ഉർവശിയുടെ മറുപടി ഇങ്ങനെ: 'പോ പെണ്ണെ അവിട്ന്ന്, വൃത്തികേടു പറയാതെ'. കൂടാതെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെട്ട നിമിഷത്തെ പറ്റിയും റിമി പരിപാടിയിൽ ഉർവശിയോടു ചോദിക്കുന്നുണ്ട്. അത്തരം നിമിഷങ്ങളെ കുറിച്ചും ഉർവശി പറയുന്നു

ഈ പരിപാടിയുടെ മുഴുവൻ എപ്പിസോഡിനായി കാത്തിരിക്കുകയാണെന്നാണു പലരുടെയും കമന്റുകൾ. പലപ്പോഴും റിമിയെ കാണുമ്പോൾ ഉർവശിയുടെ ചില സിനിമകളിലെ കഥാ പാത്രങ്ങളെ ഓർമ വരുമെന്നും ചിലർ കമന്റ് ചെയ്തിരിക്കുന്നു.ഉർവശിയും ഭാഗ്യലക്ഷ്മിയും ഒരുമിച്ചെത്തുന്ന ഒന്നും ഒന്നും മൂന്ന്  ഞായറാഴ്ച രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ കാണാം.