Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തുമണി രാധേ... ട്രന്റിങ്ങിലേക്ക്; ഗാനം ഏറ്റെടുത്ത് ആസ്വാദകർ

thattumpurathu-achuthan

കുഞ്ചാക്കോബോബൻ നായകനായ തട്ടുംപുറത്ത് അച്യുതനിലെ മുത്തുമണി രാധേ ഗാനം ശ്രദ്ധേയമാകുന്നു. ബീയാർ പ്രാസദിന്റെ വരികൾക്കു ദീപാങ്കുരനാണു സംഗീതം നൽകിയിരിക്കുന്നത്. വിജേഷ് ഗോപാലാണു ഗാനം ആലപിച്ചിരിക്കുന്നത്. 

പ്രണയവും ഭക്തിയും നിറയുന്ന രീതിയിലാണു ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലാൽ ജോസാണു ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നാണു പലരുടെയും കമന്റുകൾ. 

മഴവിൽ മനോരമ നായിക നായകൻ ഫെയിം വെങ്കി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുതുമുഖ താരം ശ്രാവണയാണു ചിത്രത്തിലെ നായിക. മുത്തുമണി രാധേ എന്ന ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഗാനം ഇതിനോടകം തന്നെ  ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. 

ഒരിടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും ലാൽ ജോസും ഒന്നിക്കുന്ന ചിത്രമാണു തട്ടുംപുറത്ത് അച്യുതൻ. എം. സിന്ധുരാജാണു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസിനു ചിത്രം തീയറ്ററുകളിലെത്തും