Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീത പ്രേമികൾക്കായി റിലൈൻസിന്റെ മൊബൈൽ ആപ്പ്

geo

സംഗീതപ്രേമികൾക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷനൊരുക്കി റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിനു കീഴിലുള്ള സാവൻ മീഡിയയും ജിയോ മ്യൂസിക്കും ചേർന്നാണ് ജിയോ സാവൻ ആപ്പിന് രൂപം നൽകിയിരിക്കുന്നത്. ഇന്റർ ആക്ടിവ് ലിറിക്സ്, കൺസർട്ടുകൾ, ലൈവ് സംഗീത നിശകൾ. എക്സ്ക്ലൂസീവ് വീഡിയോകൾ എന്നിവയും അധികം താമസിയാതെ ജിയോ സാവൻ ആപ്പിൽ ലഭ്യമാക്കും. ജിയോ ആപ്പ് സ്റ്റോർ അടക്കം ആപ്പ് സ്റ്റോറുകളിലും www.Jio.com / jiosaavan എന്ന സൈറ്റിലും ആപ്പ് ലഭ്യമാണ്.

ഇക്കഴിഞ്ഞ മാർച്ചിൽ ഒരു ബില്യൺ യു.എസ് ഡോളർ നിക്ഷേപിച്ച് സാവൻ പ്ലാറ്റ്ഫോം ഏറ്റെടുത്തപ്പോൾ റിലയൻസ് നൽകിയ ദക്ഷിണേഷ്യയിലെ മികച്ച സംഗീത പ്ലാറ്റ്ഫോമെന്ന വാഗ്ദാനം ഇപ്പോൾ യാഥാർഥ്യമാക്കിയതായി റിലയൻസ് അധികൃതർ അറിയിച്ചു. 45 മില്യൺ ഗാനങ്ങളും ഒറിജിനൽ കണ്ടെന്റും കൈമുതലായുള്ള ജിയോസാവൻ യാഥാർത്ഥ്യമാക്കുന്നത് സാവന്റെ സ്ട്രീമിങ്ങ് മേഖലയിലെ വൈദഗ്ധ്യവും ജിയോയുടെ ഡിജിറ്റൽ സർവ്വീസ് എക്കോ സിസ്റ്റവും ചേർന്ന് സംഗീതപ്രേമികൾക്കായുള്ള ഒരു മികച്ച പ്ലാറ്റ്ഫോമിനാണ്.

ലോകമെമ്പാടുമുള്ള 252 മില്യൻ ജിയോ ഉപഭോക്താക്കൾക്കും ജിയോസാവൻ സേവനങ്ങൾ ലഭിക്കും. തുടക്കമെന്ന നിലയിൽ ജിയോ വരിക്കാർക്ക് 90 ദിവസത്തേക്കുള്ള ജിയോസാവൻ പ്രോയുടെ സൗജന്യ ട്രയൽ സർഷനും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.രാജ്യത്തെ സംഗീത സ്ട്രീമിങ്ങ് മേഖലയിൽ ഒരു നാഴികക്കല്ലായി ജിയോസാവൻ മാറുമെന്ന് റിലയൻസ് ജിയോ ഡയറക്ടർ ആകാശ് അംബാനി അറിയിച്ചു. റിലയൻസ് ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമിലേക്ക് ഡിജിറ്റൽ സംഗീത മേഖലക്കും സുപ്രധാന പങ്ക് നൽകാനാകുമെന്നും അകാശ് അംബാനി കൂട്ടിച്ചേർത്തു‌.

സാവന്റെ സഹ സംരംഭകരായ റിഷി മൽഹോത്ര, പരംദീപ് സിംഗ്, വിനോദ് ഭട്ട് എന്നിവരാണ്  ജിയോ സാവന്റെ  മുന്നോട്ടുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് . അമേരിക്കയിലെ    മൗണ്ടൈൻ വ്യൂ,  ന്യൂ യാർക്ക് ബംഗളൂരു, ഗുരു ഗ്രാം, മുംബെ എന്നീ അഞ്ച് ആഗോള കേന്ദ്രങ്ങളിലായി 200 ജീവനക്കാരും ജിയോ സാവന് ശക്തി പകരുന്നുണ്ട്.