Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ ദൃശ്യവിസ്മയം, പാട്ടുകൾ എനിക്കു ലഭിച്ച ഭാഗ്യം: മഞ്ജു വാര്യർ

manju-warrier

ഒടിയൻ സിനിമയെ കുറിച്ചു ഭിന്നാഭിപ്രായങ്ങൾ ഉയർന്നെങ്കിലും പാട്ടുകളെ കുറിച്ച് എല്ലാവർക്കും ഒരേ അഭിപ്രായമാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ആസ്വാദക ഹൃദയം കീഴടക്കി കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങൾ തനിക്കു ലഭിച്ച ഭാഗ്യമാണെന്നും ഒടിയൻ ഒരു ദൃശ്യവിസ്മയമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.

odiyan-3

കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം ഗാനം റിലീസ് ചെയ്തു പന്ത്രണ്ടു മണിക്കൂറിനുള്ളിൽ എട്ടുലക്ഷം പേര്‍ കണ്ടിരുന്നു. ചിത്രത്തിലെ താക്കണ്ക്കണ് എന്ന ഗാനവും യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തി. ഒടിയനിലെ പാട്ടുകളെ കുറിച്ച് മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ: 'ഈ സിനിമയിൽ ഉള്ളത് ഏറ്റവും മനോഹരമായ ഗാനങ്ങളാണ്. കൊണ്ടോരാം എന്നത് ഒരു ഉദാഹരണം മാത്രമാണ്. ഈ പാട്ടിന്റെ വിഷ്വലൈസേഷൻ മാജിക്കൽ ഫീലിങ്ങിലാണ് ചെയ്തിട്ടുള്ളത്. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം ഒരു വിഷ്വൽ ട്രീറ്റ് ആണ്. ഒടിയനിലെ പാട്ടുകളെല്ലാം തന്നെ ഏറെ പ്രത്യേകതയുള്ളവയാണ്. ശക്തമായ കഥാപാത്രങ്ങൾ ലഭിച്ചതു പോലെ തന്നെ എനിക്ക് ലഭിച്ചിട്ടുള്ള ഭാഗ്യമാണ് നല്ല പാട്ടുകൾ പാടി അഭിനയിക്കാൻ കഴിഞ്ഞത്. ഞാന്‍ അഭിനയ രംഗത്തു തിരിച്ചുവന്നതിനു ശേഷം ഒരുപക്ഷേ, പാടി അഭിനയിച്ചിട്ടുള്ള പാട്ടുകൾ വളരെ കുറവാണ്. പാടി അഭിനയിക്കാൻ കഴിഞ്ഞത് ഒടിയനിലെ പാട്ടാണ്. അതും ഒരു ഡുവറ്റ്. ലൗ സോങ്ങ് ഒന്നും ഞാൻ അങ്ങനെ തിരിച്ചു വന്നതിനു ശേഷം ചെയ്തിട്ടില്ല. അത് കൊണ്ടോരാം ആയിരിക്കും. എല്ലാം കഥയുമായി ചേർന്നു പോകുന്ന പാട്ടുകളാണ്.'

'കൊണ്ടോരാം കൊണ്ടോരാം' എന്ന ഗാനം പിറന്നതു കൂട്ടായ്മയിലാണെന്നായിരുന്നു ഗാനരചയിതാവ് റഫീഖ് അഹമ്മദിന്റെ പ്രതികരണം. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇത്രയും മനോഹരമായ ഗാനം ആലപിക്കുന്നതെന്നു ഗായകൻ സുദീപ് കുമാറും പറഞ്ഞു. 

അഞ്ചുഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പ്രഭാവർമ, റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവര്‍ ഗാനങ്ങൾ എഴുതിയിരിക്കുന്നു. എം.ജി. ശ്രീകുമാർ, മോഹൻലാൽ, ശങ്കർ മഹാദേവൻ, സുദീപ് കുമാർ, ശ്രേയ ഘോഷാൽ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. എം. ജയചന്ദ്രനാണു സംഗീതം. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപുതന്നെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.