Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ടൊവീനോ ഫാൻസ് ലൈക്ക് ബട്ടൻ അടിച്ചു പൊട്ടിക്കൂ', പ്രതീക്ഷാ നിർഭരം

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവീനോ തോമസ് ചിത്രമാണ് 'എന്റെ ഉമ്മാന്റെ പേര്'.ചിത്രത്തിലെ നീർകണികയിൽ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ എത്തി. ബി.കെ. ഹരിനാരായണന്റെ വരികൾക്കു ഗോപി സുന്ദറാണു സംഗീതം നൽകിയിരിക്കുന്നത്. ഗോപി സുന്ദർ തന്നെയാണ് ആലാപനം. 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം ടൊവീനോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ടൊവീനോ ഫാൻസ് ലൈക് ബട്ടൻ അടിച്ചു പൊട്ടിക്കൂ, ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത് എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. പ്രണയവും പ്രതീക്ഷയുമാണു ഗാനത്തിന്റെ പ്രമേയം. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. പാട്ടിന്റെ ബിജിഎം ഗംഭീരമാണെന്നാണു പലരുടെയും പ്രതികരണം. 

saipriya

നവാഗതയായ സായ്പ്രിയയാണു ചിത്രത്തിലെ നായിക. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് എന്റെ ഉമ്മാന്റെ പേര്. ഉർവശി പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാമുക്കോയ, സിദ്ദീഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിന് തീയറ്ററിലെത്തും.