Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ഉമ്മാന്റെ പേര് തീയറ്ററുകളിൽ; ഈ പാട്ടിന് 'ഉമ്മ'

എന്റെ ഉമ്മാന്റെ പേര്- വിശേഷങ്ങളുമായി ഉർവശിയും ടൊവീനോയും

ടൊവീനോ തോമസ് നായകനാകുന്ന 'എന്റെ ഉമ്മാന്റെ പേര്' എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. 'മധു ചന്ദ്രിക' എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്കു ഗോപി സുന്ദർ സംഗീതം നൽകിയിരിക്കന്നു. സിത്താരയാണു ഗാനം ആലപിച്ചിരിക്കന്നത്. 

tovino

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. സിനിമ ഹിറ്റാകുമെന്നാണ് ആരാധകരുടെ അഭിപ്രായം. ടൊവീനോയ്ക്കൊപ്പം ഉർവശിയുമെത്തുന്നതിനാൽ സിനിമ ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും പലരും പറയുന്നു. ചിത്രം പോലെ തന്നെ പൂ‍ർണമായും മലബാർ ടച്ചുള്ളതാണു ഗാനവും

ചിത്രത്തിലേതായി മുൻപു പുറത്തിറങ്ങിയ ഗാനവും മികച്ച പ്രതികരണം നേടിയിരുന്നു. സായ് പ്രിയയാണു ചിത്രത്തിലെ നായിക. മാമുക്കോയ, സിദ്ധിഖ്, ഹരീഷ് കണാരൻ, ശാന്തികൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ ജോസ് സെബാസ്റ്റ്യാനാണു ചിത്രത്തിന്റെ സംവിധാനം.