Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിടെ അയാളുണ്ട്; തരംഗമായി പ്രേതം 2വിലെ ഗാനം

pretham-2-trailer

ജയസൂര്യ നായകനായി എത്തിയ പ്രേതം 2വിലെ പുതിയ ഗാനം എത്തി. ഞാനുണ്ട് ഇവിടെ എന്ന ഗാനത്തിന്റെ വിഡിയോയാണ് എത്തിയത്. ആനന്ദ മധുസൂദനൻ ആണു ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നതും സംഗീതവും. നിധിൻ രാജ് ആണ് ആലാപനം. 

നിഗുഢത പതിയിരിക്കും വിധമാണു ഗാനത്തിന്റെ ചിത്രീകരണം. ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ടുകെട്ടിലെത്തിയ ചിത്രത്തിനു മികച്ച പ്രതികരണമാണു തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ജയസൂര്യയുടെ അഭിനയത്തെ പ്രകീർത്തിക്കുന്നവരാണ് ഏറെയും.

ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വൻ വരവേൽപാണു ലഭിച്ചത്. ജോണ്‍ ഡോൺബോസ്കോ എന്ന ജയസൂര്യയുടെ കഥാപാത്രത്തെയും തികച്ചും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.  സാനിയ ഫെയിം, ദുർഗ കൃഷ്ണൻ എന്നിവരാണു ചിത്രത്തിലെ നായികമാർ.