Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫും ബാലുവും സൂപ്പറാ; അഭിനയത്തിൽ മാത്രമല്ല

asifali

‌ആസിഫ് അലി നായകനാകുന്ന വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. പൗർണമി സൂപ്പറല്ലേടാ എന്ന ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയാണ് എത്തിയത്. വിനീത് ശ്രീനിവാസനൊപ്പം ആസിഫ് അലിയും ബാലു വർഗീസും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ജിസ് ജോയിയുടെ വരികൾക്കു പ്രിൻസ് ജോർജ് സംഗീതം പകർന്നിരിക്കുന്നു. 

ഐശ്വര്യ ലക്ഷ്മിയാണു ചിത്രത്തിലെ നായിക. ഗായകരായ ആസിഫ് അലിയും ബാലു വർഗീസും തന്നോടൊപ്പം പാടിയിരിക്കുന്നു എന്ന വിനീത് ശ്രീനിവാസന്റെ മുഖവുരയോടെയാണു ഗാനം തുടങ്ങുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ ഗാനം യുട്യൂബിൽ കണ്ടുകഴിഞ്ഞു.

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ആസിഫിന്റെ ആലാപനത്തെ പുകഴ്ത്തുന്നവരാണ് ഏറെയും. 2019ലെ അഡാറ് ഐറ്റമാണ് ഈ ഗാനമെന്നാണു പലരുടെയും പ്രതികരണം. ആസിഫ് അലിക്കും ഐശ്വര്യ ലക്ഷ്മിക്കും പുറമെ ബാലു വർഗീസ്, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ജിസ് ജോയ് ആണ് സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.