Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കിന് മധുവിധുവിലെ ക്രിസ്മസ് കാലം: പ്രണയാർദ്രം പ്രിയങ്ക

nick-priyanka

ഈ വർഷം നിക് ജോനാസ് പാടിയതിൽ ഏറ്റവും മനോഹരമായ പ്രണയഗാനം ഏതാണെന്നു ചോദിച്ചാൽ ആരാധകർ പറയും അത് പ്രിയങ്കയാണ്. ഇരുവരുടെയും പ്രണയവും വിവാഹവും അത്രയേറെ ആഘോഷിച്ചു ലോകം. വിവാഹ ആഘോഷത്തിന്റെ അലയോലികൾ തീരും മുൻപാണ് ഇരുവരും ഒരുമിച്ചുള്ള ആദ്യ ക്രിസ്മസും എത്തിയത്. പ്രണയസാഫല്യത്തിന്റെ കാലമായതിനാൽ ഇത്തവണ സ്പെഷ്യൽ ക്രിസ്മസാണ് നിക് ജോനാസിന്. 

പ്രിയങ്കയോടൊപ്പമുള്ള ക്രിസ്മസ് ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും നിക് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ലണ്ടനിലാണ് ഇത്തവണ ഇരുകുടുംബവും ഒരുമിച്ചുള്ള ആദ്യത്തെ ക്രിസ്മസ്. ക്രിസ്മസ് ട്രീ ഒരുക്കിയ ശേഷം വിശ്രമിക്കുന്ന യുവമിഥുനങ്ങൾ എന്ന കുറിപ്പോടെ പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം നിക് ജോനാസ് പങ്കുവച്ചു. 

priyanka-nick

നിക് ജോനാസിന്റെ സഹോദരങ്ങളോടും മാതാപിതാക്കളോടുമൊപ്പമുള്ള ചിത്രം പ്രിയങ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഡിസംബർ ആദ്യവാരത്തിലായിരുന്നു നിക് ജോനാസിന്റെയും പ്രിയങ്കാ ചോപ്രയുടെയും വിവാഹം. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ചടങ്ങുകൾ നടന്നു. തുടർന്ന് ഡൽഹിയിലും മുംബൈയിലും പ്രശസ്തർ പങ്കെടുത്ത വിരുന്നും നടന്നു.

nik-priyanka-2

ഒന്നര വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ലോസ് ഏഞ്ചൽസിൽ ജനുവരി ആദ്യവാരം ഹോളിവുഡ് താരങ്ങൾക്കായി വിരുന്നു സംഘടിപ്പിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.