Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ, ഇത്തവണ കേട്ടതിൽ ഏറ്റവും മനോഹര ക്രിസ്മസ് ഗാനം

xmas-song

ഡിസംബർ വിടപറയുകയാണ്. ഒരുവർഷത്തിന്റെയാകെ സന്തോഷവും സങ്കടവും നെഞ്ചിലേറ്റി. ക്രിസ്മസിന്റെ നക്ഷത്രരാവുകളിൽ ഇത്തവണയും പാട്ടുകൾ നിറഞ്ഞു. അതിലേറെ ശ്രദ്ധിക്കപ്പെട്ടത് കുളിരും ധനുമാസ രാവിൽ എന്ന ഗാനമാണ്. 

ബഹറിനിൽ വച്ചു പൂർണമായും ചീത്രീകരിച്ചിരിക്കുന്ന ഗാനത്തിനു വരികൾ എഴുതിയത് സൈമണ്‍ വി. സൈമണും സംഗീതം റെജി ഇമ്മാനുവലുമാണ്. സന്തോഷ് തങ്കച്ചൻ ഏഴംകുളമാണ് സംവിധാനം. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഈ വർഷം ഇറങ്ങിയ ക്രിസ്മസ് ആൽബങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കേട്ട ക്രിസ്മസ് ഗാനം പാവനരാത്രിയാണെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.