മോഹൻലാൽ കാണണ്ട; ഈ ചക്കരമുത്തിനെ എടുത്തോണ്ടു പോകും

cute-baby
SHARE

കുഞ്ഞുങ്ങളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. അവരെന്തു ചെയ്താലും നമ്മൾ കൗതുകത്തോടെ നോക്കിയിരിക്കും. ഇവിടെ ഗംഭീരമായ പാട്ടിലൂടെ സോഷ്യൽ മീഡിയയെ കയ്യിലെടുത്തിയരിക്കുകയാണ് ഈ കൊച്ചുമിടുക്കി. 'അധിപൻ' എന്ന ചിത്രത്തിലെ 'ശ്യാമമേഘമേ' എന്ന ഗാനം തന്റെതായ ശൈലിയിൽ പാടുകയാണ് ഈ കുഞ്ഞ്.

രണ്ടോ മൂന്നോ വയസ്സു പ്രായം വരും. പക്ഷേ, പാട്ടു ഗംഭീരമാണ്. വരികളൊന്നും പൂർണമായി ഇല്ല. എന്നാൽ ശ്യാമമേഘമേ എന്ന ഗാനത്തിന്റെ തുടക്കത്തിലുള്ള സ്വരങ്ങളെല്ലാം പാടുന്നുണ്ട് ഈ മിടുക്കി. ആലാപനത്തിനൊപ്പം സ്വന്തം രീതിയിലുള്ള സംഗീതവും. 

കഴിഞ്ഞ രണ്ടു ദിവസമായി ഈ കുഞ്ഞിന്റെ പാട്ടുവിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'അതിഗംഭീരം' എന്നാണ് ഈ വിഡിയോക്കു പലരുടെയും കമന്റുകൾ. ഈ കുഞ്ഞ് വളരുമ്പോൾ മികച്ച ഗായികയാകുമെന്നാണു വിഡിയോ കണ്ടവരുടെ വിലയിരുത്തൽ. പലവിഡിയോകളും ഇതിനകം വൈറലായി എങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരു വിഡിയോ എത്തുന്നത്. 'ഈ ഗാനത്തിൽ അഭിനയിച്ച മോഹൻലാൽ ഇതു കാണണ്ട. ഈ ചക്കരമുത്തിനെ എടുത്തോണ്ടു പോകും' എന്നരീതിയിലുള്ള കമന്റുകളിലൂടെ കുഞ്ഞിനെ പ്രശംസിക്കുകയാണ് മിക്കവരും

1989ൽ പുറത്തിറങ്ങിയ അധിപൻ എന്ന ചിത്രത്തിലേതാണ് ഈ മനോഹരഗാനം. കെ.എസ്. ചിത്രയാണു ഗാനം ആലപിച്ചിരിക്കുന്നത്. ചുനക്കര രാമൻകുട്ടിയുടെ വരികൾക്കു സംഗീതം നൽകിയത് ശ്യാം ആണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA