പ്രണയത്തിന്റെ നസാര; ആൽബം ശ്രദ്ധേയം

album-song
SHARE

പുതുവർഷത്തിൽ മലയാളത്തിലും ഹിന്ദിയിലും ഒരേ സമയം അണിയിച്ചൊരുക്കിയ പ്രണയ സംഗീതവുമായി ഐടി പ്രഫഷണൽ പ്രണാം ജോസഫിന്റെ നസാര സംഗീത ആൽബം യുട്യൂബിൽ റിലീസ് ചെയ്തു. ഗ്രീൻ ട്യൂൺസ് മ്യൂസിക്കല്സിന്റെ യുട്യൂബ് ചാനലിനാണ് രണ്ടു ഭാഷകളിലുമുള്ള ആൽബം റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ മലയാളം വരികൾ  രചിച്ചത് സനോജ് പണിക്കറാണ്. ഹിന്ദിയിൽ ഡോ . നവീന ജെ നരിതൂക്കിലും വരികളൊരുക്കി. 

ഗസൽ മാതൃകയിൽ അണിയിച്ചൊരുക്കിയ ഗാനത്തിന് ഈണം പകർന്നത് നിധീഷ് സിംഫണിയാണ്. ഓർക്കസ്ട്രേഷൻ  നിർവഹിച്ചത് മനോജ് മെഡലോഡൻ. ഹ്രസ്വചിത്രങ്ങളിലൂടെയും സംഗീത ആല്‍ബങ്ങളുടെ വീഡിയോകളിലൂടെയും സോഷ്യൽ  മീഡിയയിൽ  പ്രശസ്തനായ വേണു ശശിധരൻ  ലേഖയാണു ഗാനത്തിനു ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.

രാജേഷ് ജയകുമാർ എഡിറ്റിങ്ങും. ഇന്ദ്രലക്ഷ്മി, ബബിൻ  എന്നിവർ ഗാനരംഗങ്ങളിൽ അഭിനയിക്കുകയും ചെയ്തിരിക്കുന്നു. കുറഞ്ഞകാലം കൊണ്ടുതന്നെ മ്യൂസിക് വീഡിയോ രംഗത്തു ശ്രദ്ധേയസാന്നിധ്യമായ ഗ്രീൻ ട്യൂൺസിന്റെ  മൂന്നാമതു ഗാനമാണ് 'നസാര'. ഗ്രീൻ ട്യൂൺസിനായി ഉണ്ണിമേനോൻ  ആലപിച്ച 'ഈണത്തിൽ ', വിധു പ്രതാപ് ആലപിച്ച 'മഴയിലും ചേലായി' എന്നീ ഗാനങ്ങൾ  യൂട്യൂബില്‍ തരംഗമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA