'അയാം സോറി അയ്യപ്പാ, നാൻ ഉള്ളെ വന്തായെന്നപ്പാ', ചോദ്യങ്ങളുമായി അവർ

music-band-sabarimala
SHARE

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തമിഴ് മ്യൂസിക് ബാന്റിന്റെ ഗാനം തരംഗമാകുന്നു. വാനം ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയിൽ 'കാസ്റ്റ്്ലെസ് കളക്ടീവ്' എന്ന മ്യൂസിക് ബാന്റ് അവതരിപ്പിച്ച ഗാനമാണു വൈറലായിരിക്കുന്നത്. സംവിധായകൻ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ബാന്റാണ് ഇത്. 

ഇപ്പോഴും സമൂഹത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാടാണു ഗാനം മുന്നോട്ടുവെക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നതാണ്  'അയാം സോറി അയ്യപ്പ, നാൻ ഉള്ളെ വന്തായെന്നപ്പാ' ഗാനം മുന്നോട്ടുവെക്കുന്ന ആശയം. അയ്യപ്പൻ  ക്ഷമിക്കണം, ഞാൻ അകത്തുകയറിയാൽ എന്താണ് എന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. 

ഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചെന്നൈ മൈലാപൂരിലായിരുന്നു വാനം ഫെസ്റ്റ്. ജാതി-മത വ്യത്യാസമില്ലാത്ത ലോകത്തെ കുറിച്ച് പൊതുസമൂഹത്തിന് അവബോധമുണ്ടാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പത്തൊൻപതു പേരുണ്ട് ബാന്റിൽ. പ്രശസ്ത എഴുത്തുകാരൻ സി. ഇയോതൈതസിന്റെ 'ജാതിയില്ലാത്ത തമിഴ് ജനത' എന്ന ആശയം ഉൾക്കൊണ്ടാണ് ബാന്റിന് 'കാസ്റ്റ്്ലെസ് കളക്ടീവ്' എന്നു  പേരു നൽകിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA