പ്രണയ പ്രതീകമായി ഷർട്ട്! അള്ള് രാമേന്ദ്രൻ സൂപ്പർ

aparna-krishna-shankar-1
SHARE

കുഞ്ചാക്കോ ബോബൻ കട്ടക്കലിപ്പ് ലുക്കിലെത്തിയ ടീസറിനു ശേഷം പ്രണയം തുളുമ്പുന്ന ഗാനവുമായി അള്ള് രാമേന്ദ്രൻ. പുതുവർഷത്തിലെ ആദ്യ ഹിറ്റ് പ്രണയഗാനമെന്ന ക്രെഡിറ്റ് സ്വന്തമാക്കാനുള്ള കുതിപ്പിലാണ് ചിത്രത്തിലെ 'ആരും കാണാതെ' എന്നു തുടങ്ങുന്ന ഗാനം. അദീഫ് മുഹമ്മദാണ് ഗാനം ആലപിച്ചിരിക്കുന്നത്.  

aparna-krishna-shankar-3

കൃഷ്ണ ശങ്കറും അപർണ ബാലമുരളിയും ചേർന്നൊരുക്കുന്ന പ്രണയരംഗങ്ങളാണ് ഗാനത്തിന്റെ ജീവൻ. ഷാൻ റഹ്മാന്റെ സംഗീതം അവരുടെ പ്രണയത്തിനു പശ്ചാത്തലമാകുന്നു. നാട്ടിൻപുറത്തെ കോളേജുകാല പ്രണയദിനങ്ങളെ അനുസ്മരിപ്പിക്കുന്നതാണു ഗാനത്തിലെ രംഗങ്ങൾ. അപർണ ബാലമുരളിയും കൃഷ്ണശങ്കറും സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്നു. ഇതുപോലൊരു പ്രൊപ്പോസൽ വേറെയില്ലെന്ന് ആരാധകരും പറയുന്നു. 

കുഞ്ചാക്കോ ബോബനും ചാന്ദ്നി ശ്രീധരനും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പ്രണയത്തിന്റെ മാജിക് അനുഭവിപ്പിക്കുന്നത് അപർണയും കൃഷ്ണ ശങ്കറുമാണ്. ബസിൽ നിന്നു നോക്കാൻ അപർണയെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ എന്നാണ് ആരാധകരുടെ പക്ഷം. ഹാസ്യവും പ്രണയവും പങ്കുവയ്ക്കുന്ന ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA