ഹൃദയം നുറുങ്ങി പാടി; പിന്നാലെ അവനടുത്തേക്ക്; ഉള്ളുപൊട്ടി ഉറ്റവർ

jifin-jifli
SHARE

ഇടറുന്ന ശബ്ദത്തോടെ ജിഫിലി അന്ന് പാടി. 'മറുകരയിൽ നാം വീണ്ടും കണ്ടിടും'. കൃത്യം രണ്ട് മാസം കഴിഞ്ഞപ്പോൾ പാടിയതു പോലെ തന്നെ ജിഫിന്റെ അടുത്തേയ്ക്ക് ജിഫിലിയുമെത്തി. മാസങ്ങളുടെ വ്യത്യാസത്തിലാണ് സഹോദരങ്ങളായ ജിഫിനും ജിഫിലിയും കുടുംബത്തെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. അതും ജിഫിൻ മരിച്ച അതേ രീതിയിൽ തന്നെ. 

ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം.ജോര്‍ജ് രണ്ട് മാസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ജിഫിന്റെ സംസ്കാര ശുശ്രൂഷയിൽ ജിഫില വിതുമ്പലോടെ മറുകരയിൽ നാം വീണ്ടും കണ്ടിടുമെന്ന് പാടിയിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു.  ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്നു കഴിഞ്ഞ ദിവസമാണ് ജിഫിലിയും മരിച്ചത്. 

ജോർജ്- സോഫി ദമ്പതികളുടെ മകൻ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറു മാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ജിഫിന്‍ എം.ജോര്‍ജ്. ഫ്ലാറ്റിൽ തനിച്ചു താമസിച്ചിരുന്ന ജിഫിന് ഉറക്കത്തിൽ മരണം സംഭവിക്കുകയായിരുന്നു. അല്‍കോബാറിലെ താമസസ്ഥലത്തായിരുന്നു മരണം. ജിനിനാണു ഭാര്യ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA