പ്രാണനിലേക്ക് 'പ്രാണ' എത്തുന്നു; തരംഗമായി ഗാനം

prana
SHARE

വി.കെ. പ്രകാശിന്റെ സംവിധാനത്തിൽ എത്തുന്ന പ്രാണയുടെ പ്രൊമോഷൻ ആൽബം ശ്രദ്ധേയമാകുന്നു. സുഭാഷ് അഞ്ചല്‍ ആണു പ്രൊമോഷൻ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. പ്രാണയ്ക്കായി ബി.കെ ഹരിനാരായണൻ രചിച്ച സംസ്കൃത വരികളാണു വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. രതീഷ് വേഗയാണ് സംഗീതം. ശിൽപ രാജാണ് ആലാപനം.

ഇന്ത്യൻ താന്ത്രിക് ഗണത്തിൽപ്പെടുത്താവുന്ന  ഗാനത്തിനു നൃത്താവിഷ്കാരം നടത്തിയിരിക്കുന്നതും ഗായികയായ ശിൽപ തന്നെയാണ്. പഞ്ചഭൂതാത്മക ശരീരത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതാണു ഗാനം. ഉല്ലാസ് ആണു ഗാനത്തിന്റെ കൊറിയോഗ്രാഫി. 

നാലുഭാഷകളിലായാണ് പ്രാണ എത്തുന്നത്. നിത്യ മേനോനാണു ചിത്രത്തിലെ നായിക. റസൂൽ പൂക്കുട്ടി ആദ്യമായി സിങ്ക് സറൗണ്ട് ശബ്ദവിന്യാസം ഒരുക്കുന്ന ചിത്രം കൂടിയാണ് പ്രാണ. ജനുവരി 18ന് ചിത്രം തീയറ്ററുകളിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA