പ്രണയത്തിൽ അലിഞ്ഞ് നിക് ജോനാസ്; ബീച്ചിൽ ഹോട്ട് ലുക്കിൽ പ്രിയങ്ക; വിഡിയോ

priyanka-nick-jonas
SHARE

ലോകം ആഘോഷിച്ച വിവാഹമായിരുന്നു അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും. ഇപ്പോൾ നിക്കിന്റെ ജീവിതത്തിലെ ആഘോഷങ്ങൾക്കു പിറകെയാണ് ആരാധകർ. താരങ്ങളുടെ ഹണിമൂൺ വിശേഷങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

നിക് ഈ വർഷം പാടിയ ഏറ്റവും മനോഹര ഗാനമാണ് പ്രിയങ്ക എന്നാണ് ആരാധകർ പറയുന്നത്. സ്വിറ്റ്സർലാന്റിലായിരുന്നു ആദ്യ ഹണിമൂൺ. കരീബിയയിൽ ആണ് താരങ്ങളുടെ ഇപ്പോഴത്തെ ആഘോഷം. ഹണിമൂണിന്റെ പ്രണയാർദ്രമായ വിഡിയോകളും ചിത്രങ്ങളും നിക് ജോനാസും പ്രിയങ്കാ ചോപ്രയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കൂട്ടത്തിൽ ബീച്ചിൽ ഹോട്ട്ലുക്കിൽ പ്രിയങ്കയുടെ ഊഞ്ഞാലാട്ടമാണ് ഒടുവിൽ നിക് ജോനാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

നല്ല ജോഡികളാണ് ഇരുവരും എന്നാണ് ആരാധകർ പറയുന്നത്. 'മിസ്റ്റർ ആന്റ് മിസിസ് ജോനാസ്' എന്ന കുറിപ്പോടെ നിക് ജോനാസ് തന്നെയാണു ചിത്രത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കയ്യിൽ ചുരുട്ടുമായി നിൽക്കുന്ന നിക് ജോനാസും പ്രണയത്തോടെ നിക്കിനോടു ചേർന്നു നിൽക്കുന്ന പ്രിയങ്കയുടെയും ചിത്രമാണ് ഏറ്റവും ഒടുവിലായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

View this post on Instagram

Mr. & Mrs. Jonas

A post shared by Nick Jonas (@nickjonas) on

ഡിസംബർ ഒന്നിനു രാജസ്ഥാനിലെ ഉമൈബാൻ പാലസിലായിരുന്നു നിക് ജോനാസിന്റെയും പ്രിയങ്കാ ചോപ്രയുടെയും വിവാഹം. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങ്. ഡിസംബർ 20ന് മുംബൈയിൽ വച്ചു നടന്ന റിസപ്ഷനിൽ വിവിധ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. തുടർന്ന് താരങ്ങൾ തന്നെ ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

View this post on Instagram

Happiness in the mountains ⛰ ❤️💕

A post shared by Priyanka Chopra Jonas (@priyankachopra) on

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA