ഹൃദയ വേദനയോടെ എ.ആർ. റഹ്മാൻ പറയുന്നു: നികത്താനാകാത്ത നഷ്ടം

Rahman-John
SHARE

നികത്താനാകാത്ത നഷ്ടങ്ങളുണ്ടാകും ചിലപ്പോൾ ജീവിതത്തിൽ. പലപ്പോഴും പ്രിയപ്പെട്ടവരുടെ ആകസ്മിക മരണമായിരിക്കാം അത്. ഹൃദയത്തോട് അത്രയും അടുത്തു നിൽക്കുന്നവരുടെതാണെങ്കിൽ വേദനയുടെ ആഴം കൂടുതലായിരിക്കും. അത്തരത്തിൽ പ്രിയപ്പെട്ട ഒരാൾക്കു വിടനൽകുകയാണു സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. 

ഗിറ്റാറിസ്റ്റ് ജോൺ ആന്തണിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് റഹ്മാൻ. വർഷങ്ങളായി പരിചയമുള്ള  ജോൺ ആന്തണിയുമായി സൗഹൃദമുള്ള വ്യക്തിയാണ് എ.ആർ റഹ്മാൻ. 'Will miss you Johny Cheta...RIP' എന്ന കുറിപ്പോടെ ജോണ്‍ ആന്തണിക്കൊപ്പമുള്ള ചിത്രവും റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ചു. ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.  

ജോൺ ആന്തണി 1980ൽ ചെന്നൈയിൽ ആരംഭിച്ച റൂട്സ് ബാന്റിലൂടെയാണ് സംഗീത പ്രതിഭകളായ എ.ആർ.റഹ്മാനും ശിവമണിയും ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങൾക്കു ലീഡ് ഗിത്താർ വായിച്ചു. റോക്ക് ബാൻഡുകളിലൂടെ പ്രശസ്തനായ ജോൺ ആന്റണി പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. കാർട്ടൂണിസ്റ്റ് എന്ന നിലയിലും തിളങ്ങി. 

30 വർഷം സംഗീത ലോകത്തു ഗിത്താറിസിറ്റായും അധ്യാപകനായും പ്രവർത്തിച്ച ജോൺ ആന്തണി തിരുവനന്തപുരം,കൊച്ചി,ചൈന്നൈ നഗരങ്ങളിലായിട്ടായിരുന്നു താമസം. വിവിധ രാജ്യങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ സംഗീത പരിപാടികളിൽ ഭാഗമായി. ഏറെ നാൾ തരംഗിണി സ്റ്റുഡിയോയിൽ ഗിത്താർ അധ്യാപകനായും ജോലി ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA